കോട്ടയം: കൊല്ലം മെമു ഷെഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കൊല്ലം-കോട്ടയം-എറണാകുളം, കൊല്ലം-ആലപ്പുഴ-എറണാകുളം മെമുട്രെയിനുകള് ആഴ്ചയില്‍ ഏഴു ദിവസം സര്‍വീസ് നടത്താനാകുമെന്ന് റെയില്‍വെ വ്യക്തമാക്കി. നിലവില്‍ ഒരു മാസത്തിനുള്ളില്‍ കൊല്ലത്തെ ഷെഡിണ്റ്റെ പണി പൂര്‍ത്തിയാകും. ചെന്നൈ ഡിവിഷനില്‍നിന്ന് ൧൫ ജീവനക്കാര്‍ കൊല്ലം ഷെഡില്‍ മെമു അറ്റകുറ്റപ്പണികള്‍ക്ക് എത്തും. നിലവില്‍ കോട്ടയം വഴിയുള്ള മെമു ശനിയാഴ്ചകളിലും ആലപ്പുഴ മെമു തിങ്കളാഴ്ചയുമാണ് അറ്റകുറ്റപ്പണികള്‍ക്ക് ഓടാതിരിക്കുന്നത്. ഇപ്പോള്‍ രണ്ടു ട്രെയിനുകളും അറ്റകുറ്റപ്പണികള്‍ തീര്ക്കാര് ആഴ്ചതോറും പാലക്കാട് ഷെഡിലേക്കു കൊണ്ടുപോകുകയാണ്. തമിഴ്നാട്ടിലെ ഈറോഡില്‍ നിന്നും ടെക്നീഷ്യന് പാലക്കാട്ടെത്തിയാണു പണിതീര്‍ക്കുന്നത്. ആഴ്ചയില്‍ ഓരോ ദിവസം ഓട്ടം മുടങ്ങുന്നതു മാത്രമല്ല ഈറോഡില്‍നിന്ന് ൪൦ ജോലിക്കാര്‍ എത്തി തിടുക്കത്തില്‍ പണി തീര്‍ക്കേണ്ട സ്ഥിതിയാണുള്ളത്. ഇലക്ട്രിക്കല്‍, പ്ളമ്പിംഗ്, ബ്രേക്ക് ജോലികളാണ് ഓരോ ആഴ്ചയിലും കൃത്യമായി തീര്ത്തുവരുന്നത്. കൊല്ലത്ത് ഷെഡ് തുറന്നാല്‍ നാലു മെമു വണ്ടികൂടി ഓടിക്കാനാവുമെന്നു തിരുവനന്തപുരം ഡിവിഷന് വ്യക്തമാക്കി. കൊല്ലം-നാഗര്‍കോവില്‍, കൊല്ലം-തിരുവനന്തപുരം, തൃശൂര്‍-എറണാകുളം, തൃശൂര്‍-പാലക്കാട് വണ്ടികള്‍ ഓടാനുള്ള സമയം നിലവിലുണ്ട്. നാലു വണ്ടികള്‍ കൂടി വന്നാല്‍ യാത്രാക്ളേശം ഗണ്യമായ തോതില്‍ കുറയാന്‍ ഇടയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: