പൊന്‍കുന്നം/പാലാ/ ഈരാറ്റുപേട്ട: വെള്ളിയാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും എലിക്കുളം, പൈക, ഉരുളികുന്നം, പള്ളിക്കത്തോട്, ചെങ്ങളം, നായിപ്ളാവ് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപക നാശനഷ്ടം. മരങ്ങള്‍ കടപുഴകി വീണതിനെത്തുടര്‍ന്ന് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പ്രദേശമാകെ വൈദ്യുതിബന്ധം തകരാറിലായിരിക്കുകയാണ്. ഉരുളികുന്നം, കോയിപൂവനാനിക്കല് ഷെയിസ്, ഈഴക്കുന്നേല്‍ മാത്തുക്കുട്ടി, പൈക ആരാധനമഠം എന്നിവരുടെ റബര്‍ മരങ്ങള്‍ ഒടിഞ്ഞുവീണു. ഉരുളികുന്നം മണ്ണൂറ് പീതാംമ്പരണ്റ്റെ വീടിണ്റ്റെ മേല്‍ക്കൂര കാറ്റില്‍ നശിച്ചു. മൈലക്കല്‍ കുഞ്ഞ്, നാലാനിയില് സജി, ബിനു, വട്ടത്താനം കൂട്ടുങ്കല്‍ ദീപു എന്നിവരുടെ വീടുകള്‍ക്ക് മുകളില്‍ മരം വീണ് നാശനഷ്ടം ഉണ്ടായി. പൈക ഇടമറികില് ജോസ്, മൈക്കിള്‍ എന്നിവരുടെ കടകളുടെ ഓടുകള്‍ കാറ്റില്‍പറന്നു. പൈക ടൗണ്‍ മേഖലയിലും വന്‍കൃഷിനാശം ഉണ്ടായിട്ടുണ്ട്. പൈക തീയേറ്റര്‍പടി-പുന്നോലിക്കുന്ന് റോഡില്‍ മരംവീണ് വൈദ്യുതിലൈന്‍ പൊട്ടിവീണു. പൈക ചെങ്ങളം റോഡില്‍ മരങ്ങള്‍ വീണ് ഗതാഗതതടസ്സം ഉണ്ടായി. താഷ്ക്കറ്റ്-കുറ്റിപ്പുറം റോഡിലും മരങ്ങള്‍ വീണതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. പള്ളിക്കത്തോട് കുറുകുടി കാവുങ്കല്‍ സതീശണ്റ്റെ വീടിണ്റ്റെ മുകളില്‍ മരം ഒടിഞ്ഞ് വീണ് കേടുപാടുകള്‍ സംഭവിച്ചു. പഞ്ചായത്തിലെ നരവധി പ്രദേശങ്ങളില്‍ മരം വീണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും കൃഷിനാശം സംഭവിക്കുകയും ചെയ്തു. എലിക്കുളം പഞ്ചായത്തില്‍ പള്ളത്തുതകിടിയില് കൃഷ്ണന്‍നായര്‍, പള്ളത്ത് രാജീവ് എന്നിവരുടെ റബര്‍ മരങ്ങളും ഒടിഞ്ഞുവീണു. കൂരാലി പുതുപ്പിള്ളാട്ട് മോഹണ്റ്റെ പുരയിടത്തിലെ കപ്പ, വാഴ തുടങ്ങിയ കാര്‍ഷിക വിളകളും നശിച്ചു. കപ്പിലുമാക്കല്‍ ബാബു, ടോമി എന്നിവരുടെ കൃഷിയിടങ്ങളിലും വ്യാപക നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പാലാ-പൊന്‍കുന്നം റോഡില്‍ നിരവധി സ്ഥലത്ത് മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് ഒന്നരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കാഞ്ഞിരപ്പള്ളിയില്‍നിന്നും അഗ്നിശമനസേന എത്തിയാണ് മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. വാഴൂറ്‍ പഞ്ചായത്തിലും വ്യാപക നാശനഷ്ടം ഉണ്ടായി. പലയിടത്തും നിരവധി വീടുകളും കൃഷികളും നശിച്ചതായി റിപ്പോര്‍ട്ടുണ്ട്. വൈദ്യുതി ലൈനുകളിലേക്ക് മരങ്ങള്‍ മറിഞ്ഞ് വീണതിനെത്തുടര്‍ന്ന് വൈദ്യുതി ലൈന്‍ പൊട്ടിയും തൂണുകള്‍ ഒടിഞ്ഞും വൈദ്യുതി പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. വൈദ്യുതിബന്ധം പുനസ്ഥാപിക്കുവാന്‍ ദിവസങ്ങള്‍ വേണ്ടിവരും. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് ശക്തമായ ഇടിയോടും മിന്നലോടുംകൂടി മഴ പെയ്തത്. രണ്ടു മണിക്കൂറോളം മഴ നീണ്ടു. ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും ഇടിമിന്നലിലും മീനച്ചില്‍ താലൂക്കിണ്റ്റെ വിവിധ ഭാഗങ്ങളില്‍ വാന്‍ നാശമുണ്ടായി. അമ്പതോളം വീടുകള്‍ തകര്‍ന്നു. റബര്‍തോട്ടം ഉള്‍പ്പെടെ നിരവധി കൃഷിയിടങ്ങള്‍ക്ക് നാശമുണ്ടായി. റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. പൂവത്തോട്, മീനച്ചില്‍, ഇടമറ്റം, വിളക്കുമാടം, പൈക, രാമപുരം, നീറന്താനം, കൊണ്ടൂറ്, പാലാ എന്നീ ഭാഗങ്ങളിലാണ് ഏറെ നാശനഷ്ടമുണ്ടായത്. പൂവത്തോട് വണ്ടാനത്ത് ബാലകൃഷ്ണന്, ചീങ്കല്ലേല്‍ വര്‍ഗീസ്, കിഴക്കേ ചിലമ്പന്‍കുന്നേല്‍ തങ്കമ്മ, എന്നിവരുടെ വീടുകള്‍ക്ക് കാറ്റില്‍ സാരമായ നാശനഷ്ടം സംഭവിച്ചു. മീനച്ചില്‍ വടക്കെ കാവിണ്റ്റെ മുന്നില്‍ നിന്നിരുന്ന പാലമരം വീണ് ആനക്കൊട്ടില്‍ തകര്‍ന്നു. രാമപുരം, നീറന്താനം ഇലവുങ്കല്‍ കേശവണ്റ്റെ തൊഴുത്തിനു മുകളില്‍ പന മറിഞ്ഞു വീണ് പശു ചത്തു. പാലാ തുരുത്തേല്‍ ഷൂമാര്‍ട്ട് ഉടമ ജോര്‍ജിണ്റ്റെ പാറത്തോടുള്ള വീടിണ്റ്റെ രണ്ടാം നില ഇടിമിന്നലേറ്റ് തകര്‍ന്നു. വീട്ടുപകരണങ്ങള്‍ക്കും നാശം സംഭവിച്ചു. വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വാന്‍ ദുരന്തം ഒഴിവായി. ഇടിമിന്നലിണ്റ്റെ ആഘാതത്തില്‍ ഇടപ്പാടി ഈറ്റയ്ക്കല് എയ്ഞ്ചല്‍(൨൫)നെ പാലാ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായ കാറ്റില്‍ മരം മറിഞ്ഞു വീണ് പാലാ-ഈരാറ്റുപേട്ട, ഭരണങ്ങാനം-പൂവത്തോട്-തിടനാട്, ഭരണങ്ങാനം-ഇടമറ്റം-പൈക റോഡുകളില്‍ ഗതാഗതം നിലച്ചു. നാശനഷ്ടങ്ങളുടെ കണക്കുകള്‍ സേഖരിച്ചു വരുന്നതേയുള്ളൂവെന്നും വിവരങ്ങള്‍ പൂര്‍ണമായി ലഭിച്ചിട്ടില്ലെന്നും മീനച്ചില്‍ തഹസീല്‍ദാര്‍ പറഞ്ഞു. കനത്ത കാറ്റില്‍ ഈരാറ്റുപേട്ട മേഖലയില്‍ നൂറോളം വീടുകള്‍ ഭാഗീകമായി തകര്‍ന്നു. വിവിധ പഞ്ചായത്തുകളിലായി ആയിരക്കണക്കിന് റബര്‍ മരങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. തിടനാട് പഞ്ചായത്തില്‍ വ്യാപകമായും, തലപ്പലം, ഈരാറ്റുപേട്ട പഞ്ചായത്തുകളില്‍ ഭാഗീകമായും കൃഷിനാശം ഉണ്ടായി. പൂഞ്ഞാര്‍ കല്ലുപുരയ്ക്കല്‍ ജോസ് ഇടിമിന്നലില്‍ പരിക്കേറ്റു. തിടനാട് പഞ്ചായത്തില്‍ വാരിയാനി്ക്കാട് തുണ്ടത്തില്‍ ശശി, വെട്ടുവയലില്‍ അന്തോണി, മണല്മറ്റം ജോയി, പൂവത്തോലി കുഞ്ഞൂഞ്ഞ്, രാജു പ്ളാശനാല്‍, വേലമ്പറമ്പില്‍ ആണ്റ്റണി, പള്ളിത്താഴെ രാജു എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. പ്ളാശനാല്‍ കണിയാംകുന്നേല്‍ ബേബിച്ചന്, കാരുപറമ്പില്‍ ബേബി, നെയ്യുവേലില് ജോസ്, താളനാനിക്കല്‍ സജി, എന്നിവരുടെ റബര്‍തോട്ടം കാറ്റില്‍ നശിച്ചു. പ്ളാശനാല്‍ പുതുക്കുളങ്ങര ബെന്നിയുടെ കാര്‍ മരം വീണ് തകര്‍ന്നു. പ്രദേശത്തെ വൈദ്യുതി പോസ്റ്റുകള്‍ മരംവീണ് തകര്‍ന്നു. വൈദ്യുതി ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: