കോട്ടയം: വടവാതൂറ്‍ എംആര്‍എഫില്‍ നടന്ന ഹിതപരിശോധനയില്‍ ബിഎംഎസ് യൂണിയന് ചരിത്രനേട്ടം. മുപ്പത് ശതമാനം വോട്ടുനേടിക്കൊണ്ട് ബിഎംഎസ് രണ്ടാമതെത്തി. ൪൩൯ വോട്ടാണ് ബിഎംഎസ് നേതൃത്വം നല്കുന്ന എംആര്‍എഫ് എംപ്ളോയീസ് സംഘ് നേടിയത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ നാലിരട്ടി വോട്ടുകളാണ് ബിഎംഎസ് കരസ്ഥമാക്കിയത്. ഐഎന്‍ടിസി യൂണിയനായ എംആര്‍എഫ് എംപ്ളോയീസ് അസോസിയേഷന് ൩൯൦ വോട്ടുകള്‍ മാത്രമാണ് നേടാനായത്. ൬൯൮ വോട്ടുകള്‍നേടി ൪൪ ശതമാനത്തിണ്റ്റെ പിന്തുണയോടെ സിഐടിയു യൂണിയനായ എംആര്‍എഫ് എംപ്ളോയീസ് യൂണിയന് മുന്നിലെത്തി. ആകെ പോള്‍ചെയ്ത ൧൬൨൩ വോട്ടില്‍ ൩൧ വോട്ടുകള്‍ അസാധുവായി. ഹിതപരിശോധനയില്‍ ചരിത്രനേട്ടം കരസ്ഥമാക്കിയതിണ്റ്റെ ആഹ്ളാദ സൂചകമായി ബിഎംഎസ് പ്രവര്‍ത്തകര്‍ വടവാതൂരില്‍ പ്രകടനം നടത്തി. കൃത്യമായ സംഘടനാ പ്രവര്‍ത്തനത്തിലൂടെ മുന്നേറ്റം നടത്തിയ എംആര്‍എഫ് യൂണിറ്റിനെ ബിഎംഎസ് നേതൃത്വം അഭിനന്ദിച്ചു. തൊഴിലാളികളുടെ ന്യായമായ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് കൂടുതല്‍ ചിട്ടയായ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകണമെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡണ്റ്റ് അഡ്വ: എം.എസ്. കരുണാകരന് പറഞ്ഞു. ബിഎംഎസ് ജില്ലാസെക്രട്ടറി ഉണ്ണികൃഷ്ണന് ഉണ്ണിത്താന്, യൂണിറ്റ് സെക്രട്ടറി ശ്രീനിവാസപിള്ള, വര്‍ക്കിംഗ് പ്രസിഡണ്റ്റ് ശിവകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: