ഇളമ്പള്ളി: നെയ്യാട്ടുശ്ശേരി ആശാന്‍പടി കുരിശുങ്കല്‍ റോഡില്‍ വെള്ളാപ്പള്ളിപ്പാലം അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായിട്ടും പാലം പുനര്നിര്മ്മാന് അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമായി. കഴിഞ്ഞ കാലവര്‍ഷ കുത്തൊഴുക്കിലാണ് പാലത്തിണ്റ്റെ അടിക്കല്ലുകള്‍ തകര്‍ന്ന് ഏതുനിമിഷവും പാലം നിലംപതിക്കാവുന്ന അവസ്ഥയിലായത്. അപകടാവസ്ഥയിലായ പാലത്തിണ്റ്റെ ഒരുവശത്തുകൂടി വാഹനങ്ങള്‍ കടന്നുപോകുന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. നല്ല ഒഴുക്കുള്ള തോട്ടില്‍ ഉയരംകുറച്ച് കലുങ്ക് നിര്‍മ്മിച്ചതാണ് ഇങ്ങനെയൊരവസ്ഥയ്ക്കും കാരണമായതെന്നും ആരോപണമുണ്ട്. വെള്ളറ, വെള്ളാപ്പള്ളി മേഖലയിലുള്ളവര്‍ക്കും ഇളമ്പള്ളി ക്ഷേത്രം, നെയ്യാട്ടുശ്ശേരി പള്ളി, ബാങ്ക്, പോസ്റ്റോഫീസ്, ആയൂര്‍വേദാശുപത്രി, ഇളമ്പള്ളി ഗവണ്‍മെണ്റ്റ് സ്കൂളിലെ കൊച്ചുകുട്ടികളടക്കം നിരവധി യാത്രക്കാര്‍ കടന്നുപോകുന്ന പാലമാണ് അപകട ഭീക്ഷണിയായിരിക്കുന്നത്. കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് പാലം പുനര്നിമിര്മ്മിക്കാന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ദളിത് സംയുക്തസമിതി ഇളമ്പള്ളി മേഖല കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ജോയി തോമസ് അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ ജെയ്നി മറിപ്പള്ളി, ബിനോയ് പി.എം., എം.വൈ. മാത്യു, ബാബു തോമസ്, സണ്ണി കെ.എം. തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: