ലണ്ടന്‍: മുന്‍ യുഎസ് പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ കാമുകി മേരി പില്ചോട്ട് മേയറെ അമേരിക്കന്‍ ചാരസംഘടനയായ സിഐഎയാണ് കൊലപ്പെടുത്തിയതെന്ന് പുതിയ വെളിപ്പെടുത്തല്‍. നിഗൂഢമായ ഗൂഢാലോചനക്കുശേഷമാണ് കൊല നടത്തിയതെന്നും പീറ്റര്‍ ജറനി എഴുതിയ ‘മേരീസ് മൊസൈക്’ എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു. കെന്നഡിയേയും മേരി പിന്ചോട്ടിനേയും വധിക്കാന്‍ സിഐഎ ഗൂഢാലോചന നടത്തിയിരുന്നതായും പുസ്തകത്തില്‍ പറയുന്നുണ്ട്. എന്നാല്‍ പുസ്തകത്തില്‍ വെളിപ്പെടുത്തിയിരിക്കുന്ന സിദ്ധാന്തങ്ങള്‍ ശരിയാണോ തെറ്റാണോ എന്നതില്‍ സംശയമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിലെ ഉള്ളടക്കത്തില്‍ നിരവധി ചോദ്യങ്ങളുണ്ടെന്നും പറയുന്നു.
ഇവര്‍ മാനഭംഗശ്രമത്തിനിടെ കൊല്ലപ്പെട്ടുവെന്ന് ചിത്രീകരിക്കുവാനാണ് ചാരസംഘടന ആസൂത്രണം ചെയ്തിരുന്നതെന്നും പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു. 1964 ഒക്ടോബര്‍ 12 നാണ് പിന്ചോട്ട് മേയര്‍ കൊല്ലപ്പെട്ടത്. ഇവരുടെ മുന്‍ ഭര്‍ത്താവ് കോര്‍ഡ് മേയര്‍ കൊല്ലപ്പെട്ടത്. ഇവരുടെ മുന്‍ ഭര്‍ത്താവ് മേയര്‍ സിഐഎയുടെ ഏജന്റായിരുന്നു. കെന്നഡിയുടെ ഭാര്യ ജാക്വിലിനും മേരി പിന്ചോട്ടും ഭര്‍ത്താവും അടുത്ത സുഹൃത്തുക്കളായിരുന്നു. കെന്നഡിയുടെ ഭരണകാലത്ത് പല നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിനും മേരി പിന്ചോട്ട് സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും പുസ്തകത്തില്‍ പറയുന്നു.
പ്രസിഡന്റ് കെന്നഡിയുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് മേരി പിന്ച്ചോട്ട് തന്റെ ഡയറിയില്‍ എഴുതിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: