ന്യൂദല്‍ഹി: ടെട്ര ഇടപാട് അന്വേഷിക്കുന്ന സി.ബി.ഐ സംഘം കരസേനാ മേധാവി വി.കെ.സിംഗിന്റെ മൊഴി രേഖപ്പെടുത്തി. ട്രക്ക് ഇടപാടില്‍ കോഴ വാഗ്ദാനം ലഭിച്ചു എന്ന വി.കെ.സിംഗിന്റെ പരാതിയിലാണ് സി.ബി.ഐ അന്വേഷണം നടത്തുന്നത്.
തനിക്ക് റിട്ട. ലെഫ്റ്റനന്റ് ജനറല്‍ തേജീന്ദര്‍ സിംഗ് 14 കോടി രൂപ വാഗ്ദാനം ചെയ്തു എന്നാണ് വി.കെ.സിംഗിന്റെ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തല്‍ വിവാദമായതോടുകൂടി പ്രതിരോധ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവ് ഇടുകയായിരുന്നു. സിംഗിന്റെ സൗത്ത് ബ്ലോക്കിലെ ഓഫിസിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്.
വെക്ട്ര മേധാവി രവി ഋഷി, ബിഎച്ച്ഇഎം മേധാവി വി.ആര്.എസ്. നടരാജന്, ബി.എച്ച്.ഇ.എം മുന്‍ മേധാവി എന്നിവരെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്നു രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ റെയ്ഡുകള്‍ നടന്നു.
നടരാജന്റെ ബംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ വീടുകളില്‍ നിന്നു കേസുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: