ഇടുക്കി: മന്ത്രി കെ.ബി. ഗണേഷ്കുമാറിനെ മാറ്റണമെന്നു കേരള കോണ്‍ഗ്രസ്- ബി ചെയര്മാന് ആര്. ബാലകൃഷ്ണപിളളയുടെ ആവശ്യത്തിനെതിരേ കൃഷി മന്ത്രി കെ.പി. മോഹനന് രംഗത്ത്. സര്‍ക്കാര്‍ പ്രതിസന്ധി നേരിടുമ്പോള്‍ ഗണേഷ്കുമാറിന്റെ രാജി ആവശ്യപ്പെടുന്നതു ശരിയല്ലെന്നു മോഹനന് പറഞ്ഞു.
അച്ഛനും മകനും തമ്മിലുള്ള പ്രശ്നം ചര്‍ച്ചകളിലൂടെ പരിഹരിക്കണം. ഈ നീക്കം യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തും. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്ന മാര്ഗങ്ങളിലേക്കു നീങ്ങാന്‍ ബാലകൃഷ്ണപിള്ളയെയും ഗണേഷ്കുമാറിനെയും അനുവദിക്കരുതെന്നും കെ.പി മോഹനന് പറഞ്ഞു.
പ്രശ്നം വേഗം പരിഹരിക്കണമെന്നാണു ജനതാദളിന്റെ അഭിപ്രായം. വിഷയത്തില്‍ സ്വതന്ത്ര നിലപാടു പറയാന്‍ എന്‍എസ്എസിനും എസ്എന്‍ഡിപിക്കും അവകാശമുണ്ട്. അത്തരം നിലപാടുകള്‍ക്ക് എതിരല്ല. എത്രയും വേഗം പരിഹാരം കാണമെന്നാണ് ആഗ്രഹമെന്നും മോഹനന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: