തൃക്കരിപ്പൂറ്‍: മെട്ടമ്മലിലെ രജിലേഷിണ്റ്റെ മരണത്തിന് കാരണക്കാരായ മുഴുവന്‍ പ്രതികള്‍ക്കുമെതിരെ രാഷ്ട്രീയ കക്ഷികള്‍ മുഖം നോക്കാതെ പ്രതികരിക്കാന്‍ തയ്യാറാവണമെന്ന് ബിഎംഎസ് നിര്‍മ്മാണ തൊഴിലാളി യൂണിയന് സംസ്ഥാന വൈസ് പ്രസിഡണ്ട് ദാമോദരപണിക്കര്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ ഇസ്ളാം തീവ്രവാദം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതിണ്റ്റെ ഒടുവിലത്തെ ഇരയാണ് രജിലേഷ്. മുസ്ളിംലീഗ്-എന്‍ഡിഎഫ് പ്രവര്‍ത്തകരാണ് യുവാവിണ്റ്റെ മരണത്തിന് പിന്നില്‍. പ്രതികളെ രക്ഷിക്കാന്‍ ഭരണ സ്വാധീനവും കള്ളപ്പണവും ഉപയോഗിച്ച് പ്രതികളെ ഒളിവില്‍ കഴിയാന്‍ നിര്‍ദ്ദേശം നല്‍കിയതായി എന്‍ഡിഎഫ്- മുസ്ളിംലീഗിണ്റ്റെ പ്രസ്താവനകളില്‍ നിന്നും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണെന്നും പണിക്കര്‍ പറഞ്ഞു. യുവാവിണ്റ്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ പിടികൂടണമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും രജിലേഷിണ്റ്റെ വീട് സന്ദര്‍ശിച്ചശേഷം പണിക്കര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: