തൃക്കരിപ്പൂറ്‍: മെട്ടമ്മലില് മുസ്ളിംതീവ്രവാദി അക്രമണത്തില്‍ കൊലചെയ്യപ്പെട്ട രജിലേഷിണ്റ്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ധനസഹായ നിധിയില്‍ നിന്നും 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. നിര്‍ദ്ദന കുടുംബത്തിണ്റ്റെ ഏക ആശ്രയമാണ് കൊലചെയ്യപ്പെട്ട രജിലേഷ്. രജിലേഷിണ്റ്റെ കൊലയ്ക്ക് ഉത്തരവാദികളായവരെ ഉടന്‍ പിടികൂടി ശിക്ഷിക്കണമെന്നും സംഭവത്തിണ്റ്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും ഹിന്ദുഐക്യവേദി യോഗം ആവശ്യപ്പെട്ടു. പ്രതികളെ പിടികൂടാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടിക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു. രജിലേഷിണ്റ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികള്‍ നടത്തുന്ന കുപ്രചരണത്തിനെതിരെയും സദാചാര പോലീസ് ചമയുന്ന എന്‍ഡിഎഫ്-മുസ്ളിംലീഗിനെതിരെയും ഹിന്ദുഐക്യവേദി 23ന് വൈകിട്ട് 5ന് തൃക്കരിപ്പൂറ്‍ ടൗണില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും. ഹിന്ദുഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ ബ്രഹ്മശ്രീ രവീശതന്ത്രി കുണ്ടാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പ്രവീണ്‍ കോടോത്ത് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: