ഇരിങ്ങാലക്കുട: സംസ്കൃതം പഠിക്കാന്‍ മീനാക്ഷിതമ്പാനും. മുന്‍ എംഎല്‍എയും മുന്‍ വനിത കമ്മീഷനംഗവുമായ പ്രൊഫ: മീനാക്ഷിതമ്പാനാണ് ദേവഭാഷ പഠിക്കാനെത്തിയത്. വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സംഭാഷണ ശിബിരങ്ങളിലൊന്നിലാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ മുന്‍ അധ്യാപികകൂടിയായ മീനാക്ഷി ടീച്ചര്‍ പങ്കെടുത്തത്.
വിശ്വസംസ്കൃത പ്രതിഷ്ഠാനവും അഡ്വ. കെ.ആര് തമ്പാന് സ്മാരക ട്രസ്റ്റും ചേര്‍ന്ന് സംഘടിപ്പിച്ച ക്ലാസിലാണ് മറ്റു പഠിതാക്കളെ പോലെ തന്നെ തന്റെ ചെറുമകന്റെ പ്രായം വരുന്ന സംസ്കൃതാധ്യാപകന്റെ ചോദ്യങ്ങള്‍ക്ക് മുന്പില് അനുസരണയുള്ള വിദ്യാര്‍ത്ഥിയായി ടീച്ചറിരുന്നത്. മകനും കൊച്ചുമക്കളുമായാണ് സംസ്കൃതാഭ്യസനത്തിന് ടീച്ചറെത്തിയത്. ഇനിയുള്ള പത്തു ദിനങ്ങളില്‍ സംസ്കൃതത്തിന്റെ ആദ്യ പാഠങ്ങള്‍ നുകരുവാനുള്ള ശ്രമത്തിലാണ് മീനാക്ഷി ടീച്ചര്‍.
ടീച്ചര്‍ പഠിതാവായെത്തിയ ക്ലാസ് ഉദ്ഘാടനം ചെയ്യാനെത്തിയത് പ്രശ്സത ബാലസാഹിത്യകാരനും റിട്ടയേര്‍ഡ് മലയാളം അധ്യാപകനുമായ കെ.വി.രാമനാഥന് മാസ്റ്ററായിരുന്നു. സരളമായി സംസ്കൃതം സംസാരിക്കാനാവുമെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നതായി മാഷ് അഭിപ്രായപ്പെട്ടു. വിശ്വ സംസ്കൃത പ്രതിഷഠാന് പ്രവര്ത്തകന് അഡ്വ: ടി.കെ.മധു ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: