വാഷിങ്ടണ്‍: ഹക്കാനി തീവ്രവാദി ഗ്രൂപ്പുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിന് തടസമാകും വിധം പാക്കിസ്ഥാന് സര്‍ക്കാര്‍ കാശ്മീര്‍ പ്രശ്നം ഉന്നയിക്കരുതെന്ന് മുന്‍ യു. എസ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോണ്‍ മക്കയിന് ആവശ്യപ്പെട്ടു.
അടുത്തകാലത്ത് ഹക്കാനി ഗ്രൂപ്പ് കാശ്മീരില്‍ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു മക്കയിന്. ഹക്കാനി ഗ്രൂപ്പ് പാകിസ്ഥാനില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. കാശ്മീര്‍ പ്രശ്നം ഹക്കാനി ഗ്രൂപ്പിനെതിരെയായുള്ള നടപടികള്‍ക്ക് തടസമാകരുത്.
പാക് ചാര സംഘടന ഐ എസ് ഐ തീവ്രവാദ സംഘടനകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ആശങ്കയുണ്ട്. യു എസ് പ്രസിഡന്റ് ബറാക്ക് ഒബാമയുടെ അഫ്ഗാനിസ്ഥാനോടുള്ള നയത്തെ അദ്ദേഹം വിമര്‍ശിച്ചു. കാര്‍ണി ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഫ്യൂച്ചര്‍ ഒഫ് അഫ്ഗാനിസ്ഥാന് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മക്കയിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: