വാഷിംഗ്ടണ്‍: വിക്കിപീഡിയ ഉള്‍ക്കൊള്ളുന്ന ലേഖനങ്ങളില്‍ അറുപതിലധികം ശതമാനവും വസ്തുതാപരമായ തെറ്റുകളാണെന്ന് പുതിയ ഗവേഷണ പഠനം. വെബ്സൈറ്റ് നല്കുന്ന വിവരങ്ങള്‍ ജനങ്ങള്‍ കണ്ണടച്ച് വിശ്വസിക്കരുതെന്നും പഠനം മുന്നറിയിപ്പ് നല്കുന്നു. പെന്‍സ്റ്റേറ്റ് സര്‍വകലാശാലയിലെ പബ്ലിക് റിലേഷന്‍സ് അസിസ്റ്റന്റ് പ്രൊഫസറായ മാര്‍സിയ ഡബ്ല്യു. ഡിസ്റ്റാസോ ആണ് ഇതുസംബന്ധിച്ച് പ്രത്യേക പഠനം നടത്തിയത്. പബ്ലിക് റിലേഷന്‍സ് ജേര്‍ണലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
പഠന റിപ്പോര്‍ട്ട് തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്നും വെബ്സൈറ്റ് ഉള്‍ക്കൊള്ളുന്ന എന്‍ട്രികളില്‍ പകുതിയിലധികവും വസ്തുതാവിരുദ്ധമാണെന്ന് മനസിലാക്കിയതുകൊണ്ടാണ് ഇത്തരമൊരു പഠനത്തിന് മുതിര്‍ന്നതെന്നും മാര്‍സിയ വ്യക്തമാക്കി. അമേരിക്കയിലെ പബ്ലിക് റിലേഷന്‍സ് സൊസൈറ്റി, ഇന്റര്‍നാഷണല്‍ അസോസിയേഷന് ഓഫ് ബിസിനസ് കമ്മ്യൂണിക്കേറ്റേഴ്സ്, വേള്‍ഡ് ഓഫ് മൗത്ത് മാര്‍ക്കറ്റിംഗ് അസോസിയേഷന്, ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പബ്ലിക് റിലേഷന്‍സ്, നാഷണല്‍ ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയിലുള്‍പ്പെടെയുള്ള 1,284 ഉദ്യോഗസ്ഥരില്‍ മാര്‍സിയ സര്‍വെ നടത്തിയിരുന്നു.
പഠന റിപ്പോര്‍ട്ട് സംബന്ധിച്ച് വിക്കിപീഡിയയുടെ ‘ടോല്‍ക്ക്’ പേജില്‍ എഡിറ്റര്‍മാര്‍ക്കുള്ള പ്രതികരണം രേഖപ്പെടുത്തികഴിഞ്ഞു. എഡിറ്റര്‍മാരില്‍ 40 ശതമാനത്തോളം പേര് പ്രതിദിനം വസ്തുതകള്‍ എഡിറ്റ് ചെയ്യണമെന്ന നിര്‍ദ്ദേശം സ്വീകരിച്ചപ്പോള്‍ 12 ശതമാനം പേര് ആഴ്ചയിലൊരിക്കല്‍ മതിയെന്ന് നിര്‍ദ്ദേശത്തോട് യോജിച്ചു. എന്നാല്‍ 24 ശതമാനത്തോളം പ്രതികരിക്കാന്‍ തയ്യാറായില്ല. രണ്ട് മുതല്‍ അഞ്ചുവരെയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ വസ്തുതകളില്‍ അനിവാര്യമായ മാറ്റം വരുത്താന്‍ തയ്യാറാകണമെന്ന് അടിസ്ഥാനപരമായി സ്വീകരിക്കുന്നതായി വിക്കിപീഡിയ അറിയിച്ചു. സര്‍വെയില്‍ പങ്കെടുത്ത 25 ശതമാനം പേര് തങ്ങളുടെ കമ്പനികളെക്കുറിച്ച് വസ്തുതാവിരുദ്ധമായ വിവരങ്ങളാണ് വിക്കിപീഡിയയിലുള്ളതെന്ന് അറിയാത്തവരാണെന്നത് അത്ഭുതപ്പെടുത്തിയതായി മാര്‍സിയ പറഞ്ഞു. എന്‍ട്രികളില്‍ ആവശ്യാനുസരണം മാറ്റം വരുത്താന്‍ നിര്‍ദ്ദേശിക്കുമെന്ന് കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: