പനാജി: 2006ലെ ഗോവ വര്‍ഗീയ ലഹളയുമായി ബന്ധപ്പെട്ട കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളടക്കം 40 പേരെ കോടതി വെറുതെ വിട്ടു.മഡ്ഗാവ് സെഷന്‍സ് കോടതിയാണ് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സതീഷ്ദോന്ദ്, മുതിര്‍ന്ന നേതാവ് ഷര്‍മദ് റെയ്തുകര് എന്നിവരടക്കമുള്ളവരെയാണ് കുറ്റവിമുക്തരാക്കിയത്.
സംശയത്തിന്റെ അനൂകൂല്യം നല്‍കിയാണു പ്രതികളെ കുറ്റവിമുക്തരാക്കിയതെന്നു കോടതി വ്യക്തമാക്കി. സന്വോര്ദം, കര്ച്ചോറം നഗരങ്ങളുടെ പ്രാന്ത പ്രദേശത്തുള്ള മദ്രസ തകര്‍ത്തതിനെ തുടര്‍ന്നാണ് കലാപത്തിന് കാരണം. മൂന്ന് ദിവസം നീണ്ടുനിന്ന കലാപത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങളും തകര്‍ന്നിരുന്നു.
പ്രതികള്‍ കുറ്റക്കാരാണെന്ന് തെളിയിക്കുന്നതിന് നേരെ വ്യക്തമായ തെളിവില്ലാത്തതാണ് പ്രതികളെ വെറുതെ വിട്ടതെന്ന് കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: