കൊച്ചി: സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന വാര്‍ഷികാഘോഷം ഇന്ന് രാവിലെ 10.30-ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ കഥാകൃത്ത് ബാബു കുഴിമറ്റം ഉദ്ഘാടനം ചെയ്യും. അക്ഷരക്കൂട്ട് എന്ന പേരിലുളള ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:എല്‍ദോസ് കുന്നപ്പിളളി അധ്യക്ഷനാകും. ബെന്നി ബഹ്നാന് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. ജില്ലയില്‍ ഇതിനകം സമ്പൂര്‍ണ നാലാം തരം തുല്യത, നേട്ടം കൈവരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മേയര്‍ ടോണി ചമ്മണി അനുമോദിക്കും. സംസ്ഥാന സാക്ഷരതാ മിഷന് ഭരണസമിതിയംഗം അഡ്വ:എ.എ.റസാക്ക് സാക്ഷരതാ സന്ദേശം നല്‍കും. സമ്പൂര്‍ണ സാക്ഷരതാ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച മുന്‍ കളക്ടര്‍ കെ.ആര്.രാജന് അനുസ്മരണ പ്രഭാഷണം കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് നടത്തും.
സാക്ഷരതാ മിഷന് വഴി നാലാം തരവും ഏഴാം തരവും പത്താം തരവും വിജയിച്ച മികച്ച പഠിതാക്കളെ വികസന കാര്യ ചെയര്മാന് ബാബു ജോസഫ് അനുമോദിക്കും. ആദ്യകാല സാക്ഷരതാ പ്രവര്‍ത്തകരെ വിദ്യാഭ്യാസകാര്യ ചെയര്മാന് കെ.കെ.സോമന് അനുമോദിക്കും. പ്രേരക്മാര്‍ക്കായി നടത്തിയ സാക്ഷരതാ സ്ലോഗന് തയാറാക്കല്‍ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം പൊതുമരാമത്ത് ചെയര്‍പേഴ്സണ്‍ അഡ്വ:സാജിത സിദ്ധിഖ് നടത്തും. മുതിര്‍ന്ന പഠിതാക്കളെ ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ വത്സ കൊച്ചുകുഞ്ഞ് ആദരിക്കും. കളമശേരി നഗരസഭാ ചെയര്മാന് ജമാല്‍ മണക്കാടന്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് പോള്‍ ഉതുപ്പ്, വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എം.എം.അവറാന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, എം.എസ്.അബ്ദുള്‍ കലാം, ആസാദ് എന്നിവര്‍ സംബന്ധിക്കും.
ജില്ലയിലെ സമ്പൂര്‍ണ നാലാം തരം തുല്യത നേടുന്ന ജില്ലയാക്കുന്നതിന് വിദ്യാപൂര്‍ണിമ എന്ന പദ്ധതി ജില്ലാ പഞ്ചായത്ത് തയാറാക്കിയിട്ടുണ്ട്. ഇതേക്കുറിച്ചുളള ആലോചനാ യോഗവും പരിപാടിയോടൊന്നിച്ച് നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ ചെയര്മാന്മാര്, വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര്, പ്രേരക്മാര്‍, തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ് സ്വാഗതവും സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രതീഷ് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: