ആലുവ: എടത്തല ഗ്രാമപഞ്ചായത്തിനെ മാതൃക ബാലസൗഹൃദ പഞ്ചായത്താക്കി പദ്ധതികള്‍ വിഭാവനം ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ കുട്ടികള്‍ക്കായുള്ള വിഭാഗമായ യൂണിസെഫ് പ്രതിനിധികളും ഇന്ത്യയിലെ പത്തോളം സംസ്ഥാനങ്ങളില്‍ നിന്നുള്ള സീനിയര്‍ ഐഎഎസുകാരായ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും അടങ്ങുന്ന സംഘം കിലയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ മുതല്‍ വൈകിട്ട് 6 മണിവരെ എടത്തല പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. പഞ്ചായത്തിലെ വിവിധ അംഗന്‍വാടികളും വിവിധ ഗ്രാമീണ ശിശുസംരംഭങ്ങളും സ്കൂളുകളും വിവിധ ഗ്രാമീണ ശിശുസംരംഭങ്ങളും സ്കൂളുകളും മറ്റും സംഘം സന്ദര്‍ശിച്ച് അഭിമുഖങ്ങള്‍ നടത്തി. നേപ്പാള്‍, ഇന്ത്യ, ബംഗ്ലാദേശ് മുതലായ രാജ്യങ്ങളിലെ പ്രതിനിധികള്‍ സംഘത്തിലുമുണ്ട്. ദക്ഷിണേഷ്യയിലെ അഞ്ചു രാജ്യങ്ങളില്‍ കുട്ടികളുടെ അവകാശസംരക്ഷണത്തിനായി അധികാരവികേന്ദ്രികരണ നയം യുണിസെഫിന്റെ നേതൃത്വത്തില്‍ ശുപാര്ശചെയ്യുന്നതുമായി ബന്ധപ്പെട്ട പഠനത്തിന്റെ ഭാഗമായാണ് സംഘം ഇവിടെ സന്ദര്‍ശനം നടത്തുന്നത്. കുട്ടികളുടെ അവകാശ സംരക്ഷണ സാക്ഷരത പ്രചരിപ്പിക്കുക എന്ന പ്രവര്‍ത്തനമാണ് പ്രഥമമായി എടത്തല പഞ്ചായത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്.
സംഘത്തില്‍ നാഷണല്‍ ഹെല്‍ത്ത് അഡ്വൈസറിബോര്‍ഡ് മെമ്പറും സീനിയര്‍ ഐഎസ്എസ് ഓഫീസറുമായ ഡോ.എം.എന്‍.റോയി, വുമണ്‍ ആന്റ് ചെയില്‍ഡ് ഡെവലപ്പ്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.എം.സുരേന്ദ്രന് സേഥി, സ്റ്റേറ്റ് കമ്മീഷന് ഫോര്‍വിമന്‍ ഗുജറാത്ത് മെമ്പര്‍ സെക്രട്ടറി ഡോ.ബിന്ദു യൂണിസെഫ് പ്രതിനിധി ഡോ.അഖിലരാധാകൃഷ്ണന്, നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടര്‍ സെക്രട്ടറി ദില്റാംശര്മ, യൂണിസെഫ് ഛത്തീസ് ഗഡ് സ്പെഷ്യല്‍ മോണിറ്ററിംഗ് ആന്റ് ഇവാലുവേഷന്‍ ഓഫീസര്‍ പ്രഭാത് കുമാര്‍, കില ഡയറക്ടര്‍ കാളിദാസ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. കേരളത്തില്‍ എട്ടുപഞ്ചായത്തുകളില്‍ ഇത്തരം സന്ദര്‍ശനം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: