ലണ്ടന്‍: ബ്രിട്ടനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം ജോലി കണ്ടെത്തുന്നതിന് വിസ നല്‍കുന്നത് തുടരുമെന്ന് ബ്രിട്ടന് ഉറപ്പ് നല്‍കിയതായി കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ്മ അറിയിച്ചു. ബ്രിട്ടന് ചാന്‍സലര്‍ ജോര്‍ജ് ഒസ്ബോണും ലണ്ടന്‍ വ്യവസായ സെക്രട്ടറി ഡോ. വിന്‍സ് കേബിളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഠനശേഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജോലിക്കുള്ള വിസ അനുവദിക്കുന്നത് ബ്രിട്ടന് നിര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് അവിടം സന്ദര്‍ശിക്കുന്ന ആനന്ദ് ശര്‍മ്മയാണ് ഈ വിഷയം ഉന്നയിക്കുന്നത്.പഠനശേഷം പ്രവൃത്തി പരിചയം നല്കാന് അനുവദിക്കാത്തത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന് ആനന്ദ് ശര്‍മ്മ ബ്രിട്ടനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: