മുസ്ലിം ലീഗ് കൂടുതലായി വകുപ്പോ അധികാരമോ വാങ്ങിയിട്ടില്ലെന്നും കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന വകുപ്പുകള്‍ കാര്യക്ഷമമാക്കുന്നതിന് ഒരു മന്ത്രിയെക്കൂടി ചുമതലപ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ലീഗ് നേതാക്കള്‍ പറയുകയുണ്ടായി. കേരള മന്ത്രിസഭയില്‍ മൊത്തം 117 വകുപ്പുകളാണ് 21 മന്ത്രിമാര്‍ക്കായി വിഭജിച്ചിട്ടുള്ളത്. അതില്‍ കോണ്‍ഗ്രസ് 51 ഉം മുസ്ലിംലീഗ് 21 ഉം ജേക്കബ് ഉള്‍പ്പെടെ കേരള കോണ്‍ഗ്രസ്സ് 30ഉം ജനതാദള്‍ 8ഉം ആര്‍എസ്പി 7ഉം വകുപ്പുകളാണ് ഭരിക്കുന്നത്. ഓരോ വകുപ്പും കാര്യക്ഷമമാക്കുന്നതിന് പ്രത്യേകം മന്ത്രിമാരെ നിയമിക്കുകയാണ് പരിഹാരമാര്ഗ്ഗമെങ്കില് ഇനിയും വളരെയേറെ മന്ത്രിമാരെ ലീഗിനും കേരള കോണ്‍ഗ്രസ്സിനും കിട്ടും. ഒരു മന്ത്രിയെ നിയമിക്കുക വഴി പൊതുഖജനാവില്‍ നിന്നുണ്ടാകുന്ന ഭീമമായ ചെലവും ആ പാര്‍ട്ടിക്ക് ഭരണയന്ത്രത്തില്‍ കിട്ടുന്ന അമിതമായ സ്വാധീനവും മന്ത്രിസഭയിലെ മത അസന്തുലിതാവസ്ഥയുമാണ് ഇവിടെ പ്രത്യേകം ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയങ്ങള്‍. ഒരു കൊടിവച്ച കാറും മന്ത്രി മന്ദിരവും 30 പേഴ്സണല്‍ സ്റ്റാഫും ഏതൊരു മന്ത്രിക്കും അവകാശപ്പെട്ടതുതന്നെ. 5 മന്ത്രിമാരുള്ള ലീഗിന് ഇപ്പോള്‍ 150 പേഴ്സണല്‍ സ്റ്റാഫ് ഉണ്ട്. അത് 165 വരെ ആകാമെന്നാണ് പുതിയ നിര്‍ദ്ദേശം. അങ്ങനെ നോക്കുമ്പോള്‍ സെക്രട്ടേറിയറ്റ് നിറയെ മുസ്ലിംലീഗിന്റെയും കേരള കോണ്‍ഗ്രസ്സിന്റെയും പേഴ്സണല്‍ സ്റ്റാഫിനെക്കൊണ്ട് നിറയും. മന്ത്രിസഭയിലെ അസന്തുലിതാവസ്ഥ സെക്രട്ടേറിയറ്റിനെയും ബാധിക്കുമെന്ന് ചുരുക്കം.
ഈ പ്രവണത അടുത്ത ഒരു പത്ത് വര്‍ഷത്തേക്ക് തുടര്‍ന്നാല്‍ ഹിന്ദു മന്ത്രിക്ക് കിട്ടാന്‍ സാധ്യതയുള്ള വകുപ്പ് ദേവസ്വം മാത്രമായി ചുരുങ്ങുമെന്ന് ഹിന്ദു സമൂഹം ന്യായമായും സംശയിക്കുന്നു. നാളിതുവരെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി കെ. ചന്ദ്രശേഖരന് മാത്രമേ ഹിന്ദുമതക്കാരനായി മന്ത്രിസഭയിലുണ്ടായിട്ടുള്ളു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഹൈക്കോടതിയില്‍ ഇന്നലെ വരെ പുതിയതായി നിയമിച്ച ഗവണ്മെന്റ് പ്ലീഡര്‍മാരുടെ എണ്ണം 89ല്‍നിന്നും 103 ആയി. ഇതില്‍ 80 പേരും ന്യൂനപക്ഷമത വിഭാഗത്തില്‍പ്പെട്ടവര്‍ ആണ്. ജില്ലാകോടതികളില്‍ 85 ഗവ. പ്ലീഡര്‍മാരെ നിയമിച്ചു. അതില്‍ 70 പേരും ക്രൈസ്തവ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരാണ്. കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍മാരില്‍ 75 ശതമാനം ന്യൂനപക്ഷമതക്കാരാണ്.
കരിക്കുലം കമ്മറ്റി പുനഃസംഘടിപ്പിച്ചപ്പോഴും മുഴുവന്‍ സ്ഥാനങ്ങളും ലീഗ് കരസ്ഥമാക്കി. ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് ആകാനുള്ള യോഗ്യതയില്‍ ഇളവ് വരുത്തി. ഏഴാം ക്ലാസ്സും അഫ്സല് ഉലമ പരീക്ഷയും പാസായ അറബി അധ്യാപകര്‍ക്കും എച്ച്എം ആകാമെന്ന് വ്യവസ്ഥ ചെയ്തു. ഈ വര്‍ഷം എന്‍ഒസി ലഭിച്ച സിബിഎസ്ഇ സ്കൂളുകളില്‍ ഏതാണ്ട് എല്ലാം തന്നെ മുസ്ലിം മാനേജ്മെന്റിലുള്ളവയാണെന്ന് പറയാം. മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും മറ്റ് പഠനസഹായങ്ങളും ഇപ്പോള്‍ നല്‍കുന്നുണ്ട്. ഇതിന് പുറമേ പഠനമേശയും കസേരയും ടേബിള്‍ ലാമ്പും സൗജന്യമായി നല്കാന് തീരുമാനമായി.
അഞ്ചാം ക്ലാസ്സിനെക്കൂടി എല്‍പി ആയി പരിഗണിക്കാന്‍ തീരുമാനമായി. ഇനിമുതല്‍ 6,7,8 ക്ലാസ്സുകളായിരിക്കും യുപി സ്കൂള്‍. തന്മൂലം അഞ്ചാം ക്ലാസ്സില്‍ സംസ്കൃത പഠനം അസാധ്യമായി. എല്‍പിയില്‍ സംസ്കൃതപഠനം പാടില്ലെന്നാണല്ലോ നിയമം. അതേ സമയം ഒന്നാം ക്ലാസ്സുമുതല്‍ അറബി പഠിപ്പിക്കുകയും ചെയ്യും. നിരവധി സംസ്കൃത അധ്യാപകരുടെ തൊഴില്‍ ഇതോടെ നഷ്ടപ്പെടും.
ഏതാണ്ട് 80 ബോര്‍ഡ്-കോര്‍പ്പറേഷനുകള്‍ കേരളത്തിലുണ്ട്. 60 സ്ഥാനങ്ങളില്‍ നിയമനം നടന്നു കഴിഞ്ഞു. അതില്‍ ഇപ്പോള്‍ത്തന്നെ 50ല്‍പ്പരം സ്ഥാനങ്ങള്‍ ക്രിസ്ത്യന്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി വീതം വെച്ചുകഴിഞ്ഞു. അഞ്ച് യൂണിവേഴ്സിറ്റികളിലെ സിന്റിക്കേറ്റ് മെമ്പര്‍മാരിലും മത അസന്തുലനം വ്യക്തമായി കാണാം. അവിടെയും 25 ശതമാനം പോലും ഹിന്ദുക്കളില്ല.
അഞ്ചാം മന്ത്രി നിയമനം ഒറ്റപ്പെട്ടതോ യാദൃശ്ചികമോ ആയ സംഭവമായി കാണാനാവില്ല. സര്‍ക്കാരിന്റെ എല്ലാ മണ്ഡലങ്ങളിലും രംഗങ്ങളിലും തങ്ങളുടെ അന്യവല്‍ക്കരണവും പാര്‍ശ്വവല്‍ക്കരണവും ഭയാനകമാംവിധം അതിന്റെ രൂക്ഷഭാവത്തിലെത്തിയിരിക്കുന്നതില് ഹിന്ദുക്കള്‍ ഉല്ക്കണ്ഠാകുലരായി കഴിയവെയാണ് അധികാരത്തിന്റെ പരമോന്നത പദവിയായ മന്ത്രിക്കസേര അഞ്ചാമതൊരൊണ്ണം കൂടി മുസ്ലിംലീഗിന് സ്വര്ണത്തളികയില്വച്ച് മുഖ്യമന്ത്രി സമ്മാനിച്ചത്. എംഎല്‍എമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനനുസരിച്ച് മന്ത്രിസ്ഥാനം കൂടുതല്‍ തരണമെന്ന ശാഠ്യമാണ് മുസ്ലിം ലീഗിനുള്ളത്. ജനസംഖ്യയിലുണ്ടായ വര്‍ദ്ധനവിന് ആനുപാതികമായി മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങള്‍ വര്‍ദ്ധിച്ചു. പുനര്‍ വിഭജനത്തെത്തുടര്‍ന്ന് മുസ്ലിം ഭൂരിപക്ഷമുള്ള മണ്ഡലങ്ങളാണ് കൂടുതലായി ഉണ്ടായത്. ഇത് മുസ്ലിം ലീഗിന് രാഷ്ട്രീയ നേട്ടമുണ്ടാക്കി. ജനസംഖ്യാവര്‍ദ്ധനവ് രാഷ്ട്രീയമായ നേട്ടത്തിന് വഴിയൊരുക്കുമെന്ന് അഞ്ചാം മന്ത്രിസ്ഥാനം നേടുകവഴി ലീഗ് തെളിയിച്ചു. മലപ്പുറം ജില്ല രൂപീകരിച്ച സന്ദര്‍ഭത്തില്‍ കേരള ഗാന്ധിയായ കേളപ്പജി നല്കിയ മുന്നറിയിപ്പ് ഇന്നും പ്രസക്തമാണ്. ‘മലപ്പുറം ജില്ല തുടക്കമാണ്. ഇത് വര്‍ഗ്ഗീയതയുടെ വിത്താണ്’ അന്ന് മുളച്ച വിത്ത് ഇപ്പോള്‍ വന്‍ മരമായി.
ഒരു വര്‍ഷം പോലും തികയാത്ത യുഡിഎഫ് സര്‍ക്കാര്‍ ഹിന്ദുസമൂഹത്തോട് ചെയ്തുകൊണ്ടിരിക്കുന്ന ദ്രോഹങ്ങള്‍ ഒട്ടേറെയുണ്ട്. ക്ഷേത്രഭൂമികള്‍ അന്യാധീനപ്പെട്ടു. ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മുസ്ലിം മതപഠനകേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. തിരുവനന്തപുരത്ത് ക്രൈസ്റ്റ് നഗര്‍ സ്കൂളില്‍ പഠിക്കുന്ന ഹിന്ദു വിദ്യാര്‍ത്ഥിയുടെ കൈ വരഞ്ഞുകീറി ജിഹാദ് എന്ന് എഴുതി ചാപ്പ കുത്തി. ബാലരാമപുരത്ത് വിവാഹാഭ്യര്‍ത്ഥന നിരസിച്ച ഹിന്ദു പെണ്‍കുട്ടിയെ വീട്ടിലിട്ട് തലങ്ങും വിലങ്ങും കുത്തി മാരകമായി പരിക്കേല്‍പ്പിച്ചു. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍! ഈ കേസുകളിലെ പ്രതികള്‍ യഥേഷ്ടം വിളയാടുന്നു. അഞ്ചാം മന്ത്രി സ്ഥാനവും അധികാര കേന്ദ്രങ്ങളും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പങ്ക് വച്ച് കൊടുക്കുമ്പോള്‍ ഹിന്ദുക്കള്‍ക്ക് നഷ്ടമാകുന്നത് പണവും അവസരങ്ങളും സ്ഥാനങ്ങളും തൊഴിലും പഠനവഴികളും മാത്രമല്ല അന്തസ്സും അഭിമാനവും പൗരാവകാശങ്ങളുമാണെന്ന യാഥാര്‍ത്ഥ്യം ഹിന്ദു സമൂഹം തിരിച്ചറിയുന്നതേയുള്ളൂ. വരും നാളുകളില്‍ ഹിന്ദു വിമോചനത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളും മുന്നേറ്റങ്ങളും സംഘടിപ്പിക്കുകമാത്രമാണ് ഹിന്ദുക്കള്‍ക്ക് ഏക പോംവഴി.
(അവസാനിച്ചു)
കുമ്മനം രാജശേഖരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: