സാന്റിയാഗോ: സെന്‍ട്രല്‍ ചിലിയില്‍ രാവിലെ 9.30യോടെ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ പത്തുമണിക്കു ശേഷമായിരുന്നു ഭൂചലനം.
ചിലിയുടെ 50 കിലോമീറ്റര്‍ അകലെ വടക്ക് കിഴക്കന്‍ ഭാഗത്ത് വാല്പറൈസുവാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ചലനം ഒരു മിനിട്ടോളം നീണ്ടുനിന്നു. ഭൂകമ്പത്തെ തുടര്‍ന്ന് ചിലിയുടെ പല ഭാഗങ്ങളിലും വൈദ്യുതി, ടെലിഫോണ്‍ ബന്ധം നിലച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: