കാബൂള്‍: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളില്‍ താലിബാന് ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിച്ചു. 18 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ കാബൂളിനെ വിറപ്പിച്ച 17 താലിബാന് ഭീകരരെയും സൈന്യം വധിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പാര്‍ലമെന്റിനു സമീപമുള്ള കെട്ടിടത്തില്‍ നിലകൊണ്ട അവസാന ഭീകരനേയും വധിച്ചതോടെയാണ് ഏറ്റുമുട്ടല്‍ അവസാനിച്ചത്. മറ്റുള്ളവരെ ഇന്നലെ തന്നെ വകവരുത്തിയിരുന്നു. ആക്രമണത്തില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്ക് സ് ഫോടന പരമ്പരയോടെയായിരുന്നു കാബൂളില്‍ ആക്രമണങ്ങളുടെ തുടക്കം. ഏഴിടത്താണ് താലിബാന് ഭീകരര്‍ ആക്രമണം നടത്തിയത്. ആള്‍വാസമില്ലാത്ത കെട്ടിടങ്ങളില്‍ രഹസ്യമായി കയറിപ്പറ്റിയ ശേഷം ആക്രമണം നടത്തുകയായിരുന്നു. അഫ്ഗാന്ഭടന്മാര്ക്ക് ആക്രമണം മുന്‍കൂട്ടി മനസ്സിലാക്കാനോ ഒഴിവാക്കാനോ കഴിഞ്ഞില്ല. യു.എസ്, റഷ്യന്‍, ബ്രിട്ടീഷ് എംബസികള്‍, പാര്‍ലമെന്റ് മന്ദിരം, അഫ്ഗാനിസ്ഥാനിലെ നാറ്റോ ആസ്ഥാനം എന്നിവിടങ്ങളിലായിരുന്നു ആക്രമണമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: