ഡമാസ്കസ്: സിറിയന്‍ സര്‍ക്കാരും ഐക്യരാഷ്ട്ര സംഘടന സുരക്ഷാ സമിതിയും തമ്മിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ യുഎന്‍ അയച്ച നിരീക്ഷകരുടെ ആദ്യ സംഘം സിറിയയില്‍ എത്തി. ആദ്യ ഘട്ടത്തില്‍ ആറ് പേരടങ്ങുന്ന യുഎന്‍ നിരീക്ഷക സംഘമാണ് സിറിയന്‍ തലസ്ഥാനമായ സിറിയയില്‍ എത്തിയത്.
വരും ദിവസങ്ങളില്‍ മുപ്പതിലധികം പേരടങ്ങുന്ന സംഘമെത്തുമെന്നാണ് യുഎന്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന. സിറിയയില്‍ എവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം സംഘാംഗങ്ങള്‍ക്ക് നല്‍കണമെന്നും ഇവരുടെ സുരക്ഷാ ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും യുഎന്‍ രക്ഷാ സമിതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിമത സേന നിലനില്‍ക്കുന്നത്രയും കാലം സുരക്ഷ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സാധിക്കില്ലായെന്നാണ് സിറിയന്‍ സര്‍ക്കാരിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: