മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ ക്ഷേത്രഭൂമി തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് അവിടത്തുകാര്‍ സമരം തുടങ്ങിയിട്ട് നാളുകളേറെയായി. പ്രശ്നം ചര്‍ച്ച ചെയ്യാനോ ജനങ്ങളുടെ ആഗ്രഹവും ആവശ്യവും പരിഗണിക്കാനോ പരിഹരിക്കാനോ ഉത്തരവാദപ്പെട്ടവരാരും മുന്നോട്ടുവന്നിട്ടില്ലെന്നത് ആശങ്കയുളവാക്കുന്നതാണ്. അന്യാധീനപ്പെട്ട ക്ഷേത്രസ്വത്തില്‍ പന്തല്ലൂര്‍ ക്ഷേത്രഭൂമി ഒരു ഉദാഹരണം മാത്രമാണ്. കേരളത്തില്‍ പ്രത്യേകിച്ച് മലബാറില്‍ ആയിരക്കണക്കിന് ക്ഷേത്രങ്ങളുടേതായിരുന്നു ഭൂമിയെല്ലാം. അത് തന്നെ ലക്ഷക്കണക്കിനേക്കര്‍ വരും. വന്‍ ഭൂസ്വത്തിന്റെ ഉടമകളായ ക്ഷേത്രങ്ങള്‍ പലതും ഇന്ന് അന്തിത്തിരി കത്തിക്കാന്‍പോലും വകയില്ലാത്ത വിധം ശുഷ്ക്കിച്ചെങ്കില് ഉത്തരവാദികള്‍ ക്ഷേത്രഭൂമി കയ്യടക്കിയവരും അതിന് ഒത്താശ ചെയ്യുന്ന സര്‍ക്കാരുമാണ്. പന്തല്ലൂര്‍ ക്ഷേത്രഭൂമിക്കായി ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ മലപ്പുറം കളക്ട്രേറ്റിനു മുന്നില്‍ നടന്ന അനിശ്ചിതകാല ധര്‍ണാസമരം ഉപവാസത്തോടെ താത്കാലികമായി സമാപിച്ചിരിക്കുകയാണ്. ക്ഷേത്രഭൂമിക്കുവേണ്ടിയുള്ള സമരം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് സംഘാടകര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടന അനുശാസിക്കുന്ന മത സ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവും ക്ഷേത്രഭൂമിയും ക്ഷേത്ര സ്വത്തുകളും ഹൈന്ദവ സമൂഹത്തിന് നിഷേധിക്കാന്‍ പാടില്ല. ക്ഷേത്ര സ്വത്തുകള്‍ കൊള്ളയടിക്കുകയും അവസാനം ഹൈന്ദവര്‍ക്കെതിരെ തിരിയുകയും ചെയ്യുന്ന അവസ്ഥ ഇന്ന് സര്‍വ്വസാധാരണമായിരിക്കുകയാണ്.
മറ്റൊരു സമൂഹത്തിനുമില്ലാത്ത ദുരവസ്ഥയാണിത്. മതത്തിന്റെ അടിസ്ഥാനത്തില്‍ ഭരണകൂടത്തെ കത്തിമുനയില്‍ നിര്‍ത്തി കാര്യങ്ങള്‍ നേടിയെടുക്കുന്ന കാഴ്ചയാണെങ്ങും. ഹൈന്ദവരുടെ ന്യായമായ അവകാശങ്ങള്‍ ചോദിക്കാന്‍ മന്ത്രിസഭയില്‍ ആരും ഇല്ല. ഇതര മതസ്ഥരുടെ കാര്യങ്ങള്‍ നോക്കാന്‍ മുസ്ലിം മന്ത്രിയും ക്രിസ്ത്യന്‍ മന്ത്രിയും ഉണ്ട്. ഈ സംഘടിത ന്യൂനപക്ഷങ്ങളാണ് കേരള ഖജനാവിലെ 80 ശതമാനം വരുന്ന റവന്യു വരുമാനവും കൈകാര്യം ചെയ്യുന്നത്. അവര്‍ക്ക് ഇഷ്ടമുള്ളവരെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുകയും ഭരണം തങ്ങളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് കൊണ്ടുപോകുകയും ചെയ്യുന്നതാണ് ഇന്ന് കാണുന്നത്. അത് ചൂണ്ടിക്കാട്ടുന്നത് മഹാ അപരാധമെന്ന് വ്യാഖ്യാനിക്കുന്നവരാണെങ്ങും. വലിയൊരു വിഭാഗം വരുന്ന ഹിന്ദുക്കള്‍ വോട്ടുചെയ്ത് ജയിപ്പിച്ചവരാണ് കേരളത്തിലെ എല്ലാ എംഎല്‍എമാരും മന്ത്രിമാരും. എന്നാല്‍ ഹിന്ദുവിന് വേണ്ട പരിഗണന ഭരണകൂടത്തില്‍നിന്നും ലഭിക്കുന്നില്ലെന്ന അവസ്ഥ ഭയാനകമാണ്. ക്ഷേത്ര ഭൂമി അന്യായമായി കൈവശം വെക്കുന്നത് കോടിക്കണക്കിന് ഹൈന്ദവരെ അവഹേളിക്കുന്നതിന് തുല്യമാണ്. ഏറ്റുമുട്ടലിലൂടെ മാത്രമെ ഭൂമി വിട്ടുതരികയുള്ളുവെന്ന ശാഠ്യം വെടിയുന്നതാണ് നല്ലതെന്ന ഹൈന്ദവനേതാക്കളുടെ അഭ്യര്‍ത്ഥന കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പന്തല്ലൂര്‍ പ്രശ്നത്തില്‍ ഇടപെടാന്‍ മുഖ്യമന്ത്രി തയ്യാറായി നീതി നടപ്പാക്കാന്‍ ഇനി ഒട്ടും വൈകിക്കൂട.
അമേരിക്കയുടെ ധിക്കാരം
പ്രമുഖ ബോളിവുഡ് താരം ഷാരൂഖ്ഖാന് യുഎസ് വിമാനത്താവളത്തില്‍ ഉണ്ടായ അവഹേളനം നിസ്സാരമായി കണ്ടുകൂട. ഇന്ത്യയില്‍നിന്ന് സ്വകാര്യ വിമാനത്തില്‍ ന്യൂയോര്‍ക്ക് വിമാനത്താവളത്തിലെത്തിയ ഖാനെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ രണ്ട് മണിക്കൂറോളം തടഞ്ഞുവെച്ചതായാണ് വാര്‍ത്ത. മുന്‍രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാം, മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്, യുഎസിലെ ഇന്ത്യന്‍ അംബാസഡറായിരുന്ന മീരാശങ്കര്‍ എന്നിവര്‍ക്ക് പിന്നാലെയാണ് ഷാരൂഖാനും അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ പീഡനം സഹിക്കേണ്ടിവന്നത്. എപിജെ അബ്ദുള്‍ കലാമിന് രണ്ടു തവണ അപമാനം സഹിക്കേണ്ടിവന്നു. പതിവുപോലെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഞെട്ടിയതല്ലാതെ മറ്റൊന്നും സംഭവിച്ചില്ലെന്നത് ഖേദകരമാണ്. അമേരിക്കയിലെ ഇതുപോലുള്ള ഉന്നതരേയും പരിശോധനയ്ക്ക് വിധേയമാക്കിയാലേ അവരുടെ കണ്ണുതുറക്കൂ എങ്കില്‍ അതിന് തയ്യാറാകേണ്ടിയിരിക്കുന്നു. വാഷിംഗ്ടണിലെ ഡള്ളാസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2002, 2003 വര്‍ഷങ്ങളില്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് അവഹേളിക്കപ്പെട്ടത് വന്‍വിവാദമായിരുന്നു. ഈ സംഭവം അന്നത്തെ യുഎസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി സ്ട്രോബ് താല്‍ബോട്ടിനെ അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനെ ദല്‍ഹി വിമാനത്താവളത്തില്‍വെച്ചുതന്നെയാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചത്. അതേ ദിവസംതന്നെ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ വെച്ചും അദ്ദേഹം അവഹേളിക്കപ്പെട്ടു. കലാമിന്റെ ജാക്കറ്റും ഷൂസുകളുമെല്ലാം യുഎസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഫോടകവസ്തു പരിശോധനക്കായി കൊണ്ടുപോവുകയായിരുന്നു.
ഈ സംഭവത്തോട് ഇന്ത്യ കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും ഖേദപ്രകടനത്തിന് പോലും യുഎസ് തയ്യാറായില്ല. നയതന്ത്ര പാസ്പോര്ട്ടില് യാത്രചെയ്യുകയായിരുന്ന മീരാശങ്കറെ മിസിസിപ്പി വിമാനത്താവളത്തില്‍ 2010 ഡിസംബറിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അടിമുടി പരിശോധനക്ക് വിധേയയാക്കിയത്. സാരി ധരിച്ചതിന്റെ പേരിലായിരുന്നു ഈ പീഡനം. 2009 മുതല്‍ 2011 വരെ യുഎസിലെ ഇന്ത്യയുടെ അംബാസഡറായിരുന്നു മീരാശങ്കര്‍. 2010 ഡിസംബറില്‍ തലപ്പാവ് മാറ്റാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയുടെ യുഎന്‍ പ്രതിനിധി സന്ദീപ് പുരിയെ ഹൂസ്റ്റണ്‍ വിമാനത്താവളത്തില്‍ അരമണിക്കൂറിലേറെ തടഞ്ഞുവെച്ച സംഭവവുമുണ്ടായി. വന്‍ വിവാദമായ ഈ സംഭവങ്ങളിലെല്ലാം ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുള്ളതാണെങ്കിലും അത് ആവര്‍ത്തിക്കപ്പെടുന്നതായി ഒടുവില്‍ ഷാരൂഖ് ഖാനുണ്ടായ ദുരനുഭവം സൂചിപ്പിക്കുന്നു. അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തിന്റെ ബാക്കി പത്രമാണിതൊക്കെ എന്ന് പറഞ്ഞ് ആശ്വസിച്ചിരിക്കാന്‍ പറ്റില്ല. അക്രമികള്‍ മുസ്ലിം മതവിശ്വാസികളായതിന്റെ പേരില്‍ മുസ്ലിം പേരുള്ളവരെല്ലാം ആ പട്ടികയിലാണെന്ന അമേരിക്കന്‍ ധാരണ തിരുത്തിക്കാന്‍ ഇന്ത്യ മുന്‍കൈ എടുക്കണം. സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രതിഷേധ പ്രസ്താവന ഇറക്കുന്ന പതിവ് ശൈലി മാറ്റി അമേരിക്കക്ക് മനസ്സിലാക്കുന്ന ഭാഷ സംസാരിക്കാന്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ പഠിച്ചേ മതിയാകൂ. എങ്കിലേ അവരുടെ ധിക്കാരം അവസാനിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: