തിരുവനന്തപുരം: കൂടംകുളം സമരത്തില്‍ പങ്കെടുക്കുന്നതിനു പാര്‍ട്ടി വിലക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. കൂടംകുളത്തേക്കു പോകരുതെന്നു പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല. എന്നാല്‍ സന്ദര്‍ശന തീയതി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ മതേതര സങ്കല്‍പ്പത്തെ മുസ്ലീംലീഗിന് അഞ്ചാമത് മന്ത്രിയെ കൂടി നല്‍കിയതിലൂടെ യുഡിഎഫ് സര്‍ക്കാര്‍ ഇല്ലാതാക്കി. ഇതിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാര്‍ എത്ര നാള് തുടരുമെന്ന കാര്യം സംശയത്തിലാണ്. ഭരണ മുന്നണിയിലെ തമ്മിലടി ജനങ്ങള്‍ അധികകാലം കണ്ടിരിക്കില്ലെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: