Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പന്തല്ലൂര്‍ ക്ഷേത്രസ്വത്തുക്കള്‍ തിരിച്ചു പിടിക്കണം: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2012, 10:20 pm IST
in Kerala

മലപ്പുറം: ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ട്രേറ്റിനുമുന്നില്‍ നടന്ന അനിശ്ചിതകാല ധര്‍ണാസമരം ഇന്നലെ ഉപവാസത്തോടെ താല്‍കാലികമായി സമാപിച്ചു. അന്യാധീനപ്പെട്ട ക്ഷേത്ര സ്വത്തുക്കള്‍ മുഴുവന്‍ തിരിച്ചുപിടിക്കുമെന്ന്‌ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കമ്മനം രാജശേഖരന്‍ പറഞ്ഞു. ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മത സ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവും ക്ഷേത്രഭൂമിയും ക്ഷേത്ര സ്വത്തുകളും മാത്രമേ ഹൈന്ദവ സമൂഹം ചോദിക്കുന്നുള്ളൂ. ഹൈന്ദവ ക്ഷേത്ര സ്വത്തുകള്‍ കൊള്ളയടിക്കുകയും അവസാനം ഹൈന്ദവര്‍ക്കെതിരെ തിരിയുകയും ചെയ്യുന്ന അവസ്ഥയാണ്‌ ഇന്നു കാണുന്നത്‌. ഇക്കാര്യത്തില്‍ ഹൈന്ദവ സമൂഹം ബോധവാന്‍മാരാകണം.

പൊതുജനങ്ങളുടെ വികാരത്തിനാണോ അതോ ധനാഢ്യമാരുടെ തീരുമാനത്തിനാണോ വിലയെന്ന്‌ ഭരണകൂടം വ്യക്തമാക്കണം. ഹൈന്ദവരുടെ ന്യായമായ അവകാശങ്ങള്‍ ചോദിക്കാനും സംസാരിക്കാനും മന്ത്രിസഭയില്‍ ആരും ഇല്ല. അതെ സമയം ഇതര മതസ്ഥരുടെ കാര്യങ്ങള്‍ നോക്കാന്‍ മുസ്ലിം മന്ത്രിയും ക്രിസ്ത്യന്‍ മന്ത്രിയും ഉണ്ട്‌. ഈ സംഘടിത ന്യൂനപക്ഷങ്ങളാണ്‌ കേരള ഖജനാവിലെ 80 ശതമാനം വരുന്ന റവന്യു വരുമാനവും കൈകാര്യം ചെയ്യുന്നത്‌. അവര്‍ക്ക്‌ ഇഷ്ടമുള്ളവരെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുകയും ഭരണം തങ്ങളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച്‌ കൊണ്ടുപോകുകയും ചെയ്യുന്നതാണ്‌ ഇന്ന്‌ കാണുന്നത്‌. വലിയൊരു വിഭാഗം വരുന്ന ഹിന്ദുക്കള്‍ വോട്ടുചെയ്ത്‌ ജയിപ്പിച്ചവരാണ്‌ കേരളത്തിലെ എല്ലാ എംഎല്‍എ മാരും മന്ത്രിമാരും. എന്നാല്‍ അവര്‍ക്ക്‌ വേണ്ട പരിഗണന ഭരണകൂടത്തില്‍ നിന്നും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മനോരമകുടുംബം ക്ഷേത്രഭൂമി സന്തോഷത്തോടുകൂടി വിശ്വാസികള്‍ക്ക്‌ വിട്ടുതരികയാണ്‌ വേണ്ടത്‌. ക്ഷേത്ര ഭൂമി അന്യായമായി കൈവശം വെക്കുന്നത്‌ കോടിക്കണക്കിന്‌ ഹൈന്ദവരെ അവഹേളിക്കുന്നതിന്‌ തുല്യമാണ്‌. ഏറ്റുമുട്ടലിലൂടെ മാത്രമെ ഭൂമി വിട്ടുതരികയുള്ളുവെന്ന ശാഠ്യം വെടിയുന്നതാണ്‌ നല്ലത്‌.
ഏതുരീതിയില്‍ വേണമെങ്കിലും ഭൂമി തിരിച്ചുപിടിക്കാന്‍ ഹൈന്ദവ സമൂഹത്തിന്‌ കഴിയും. എന്നാല്‍ ഇത്‌ ഒരു ധര്‍മ സമരമാണ്‌. സമാധാനവും സത്യവുമാണ്‌ ഹൈന്ദവ ജനത ആഗ്രഹിക്കുന്നത്‌. ഇത്‌ കേവലം ഒരു ഭൗതിക സമരമല്ല. പണമോ മേറ്റ്ന്തെങ്കിലുമോ തന്ന്‌ ഇത്‌ പരിഹരിക്കാന്‍ കഴിയില്ല. ആര്‍എസ്‌ എസ്‌ മലപ്പുറം താലൂക്ക്‌ സംഘചാലക്‌ കെ. മാധവന്‍ അധ്യക്ഷതവഹിച്ചു. ആര്‍ എസ്‌ എസ്‌ സംസ്ഥാന കാര്യകാര്യ സദസ്യന്‍ വി.കെ. വിശ്വനാഥന്‍, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരന്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. ടി. കെ. അശോകുമാര്‍, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി വി.എസ്‌. പ്രസാദ്‌, ബിജെപി ജില്ലാ ട്രഷറര്‍ കെ. പി. ബാബുരാജ്‌ മാസ്റ്റര്‍, ക്ഷേത്രസംരക്ഷണ സമിതി ജില്ലാ സെക്രട്ടറി കൃഷ്ണപ്രഗീഷ്‌,ജില്ലാ കാര്യവാഹ്‌ പി. സുമേഷ്‌, ജില്ലാ പ്രചാരക്‌ ഒ.എം. ശ്രീജിത്ത്‌ തുടങ്ങി വിവിധ ഹൈന്ദവ സംഘടനാനേതാക്കള്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

തനിക്കെതിരെ ഉള്ളത് വ്യാജപരാതിയെന്ന് രഞ്ജിത്ത്, ‘അവൾക്കൊപ്പം’ ക്യാമ്പയ്‌നിലെ പ്രമുഖനെ സർക്കാരും കൈവിട്ടു

Kerala

എസ് ഡിപിഐ വോട്ടുകൊടുത്തത് സിപിഎം ചോദിച്ചിട്ട്, പിണറായിയുടെ ഒരു നുണകൂടി തകരുന്നു

Astrology

സുഹൃദ്‌ബന്ധങ്ങൾ പുതുക്കുന്നത് ഭാവിയിലേക്ക് ഗുണകരമാകും,മംഗളകർമ്മങ്ങളും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 1-ലെ രാശിഫലം

News

സോണിയാ ഗാന്ധി ആശുപത്രിവിട്ടു; ആരോഗ്യനില ഭദ്രം

Kerala

ഡിജിറ്റൽ ജനസംഖ്യാ കണക്കെടുപ്പ് തുടങ്ങി; വ്യക്തികൾക്ക് നേരിട്ട് വിവരങ്ങൾ രേഖപ്പെടുത്താൻ സംവിധാനം, രാജ്യത്ത് ഇത് ആദ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്രിമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നുവീണ് 29 പേർക്ക് ദാരുണാന്ത്യം ; സാങ്കേതിക തകരാറെന്ന് പ്രാഥമിക റിപ്പോർട്ടുകൾ

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്‌സിആര്‍എ റദ്ദാക്കില്ല: രാജീവ് ചന്ദ്രശേഖര്‍

ഇടത് സര്‍ക്കാര്‍ വൈദ്യുതി മേഖല തകര്‍ത്തു; കേന്ദ്ര പദ്ധതിയില്‍ സൗരോര്‍ജ പ്ലാന്റ് നടപ്പാക്കും: കുമ്മനം

ആറന്മുള മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി
ഓമല്ലൂരില്‍, എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ കുടുംബവീടായ കൊച്ചുമണ്ണില്‍ എത്തി ബന്ധുക്കളെ കണ്ടപ്പോള്‍

‘നീതി ഉറപ്പാക്കുംവരെ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കും’

ഹരിപ്പാട് സന്ദീപ് വാചസ്പതിയുടെ തേരോട്ടം

സിപിഎമ്മില്‍ സ്ത്രീകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല: അഡ്വ. സ്മിതാ സുന്ദരേശന്‍ .

സുപ്രീംകോടതി ഉത്തരവ് പ്രകാരം ഖരമാലിന്യ ചട്ടം ഇന്ന് നിലവില്‍ വരും

പര്‍വത റഡാറുകള്‍ക്കായി 1,950 കോടിയുടെ കരാറില്‍ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു

ഇറാന്റെ മണ്ണില്‍ ചവിട്ടിയാല്‍ കാല്‍ വെട്ടുമെന്ന് യുഎസിന് മുന്നറിയിപ്പ്

യാത്രക്കാർ ശ്രദ്ധിക്കുക, ഇന്ന് ഈ ട്രെയിനുകൾ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.