നൈജീരിയ: നൈജീരിയയലെ 70,000 ത്തിലധികം നവജാത ശിശുക്കള്‍ എച്ച്ഐവി ബാധിതരാണെന്ന് പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സര്‍ക്കാര്‍ അധികൃതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
നൈജീരിയയിലെ തെക്കു പടിഞ്ഞാറന്‍ സംസ്ഥാനമായ ഓഗുണില്വച്ചാണ് നാഷണല്‍ ഏജന്‍സ് ഫോര്‍ ദ കണ്ട്രോള് ഒാഫ് എയ്ഡ്സിന്റെ (എന്‍എസിഎ) ഡയറക്ടര്‍ ജനറല്‍ ജോണ്‍ ഇഡോക്കോ ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തുനിന്നും എയ്ഡ്സ് തുടച്ചുനീക്കാനുള്ള ശ്രമത്തിലാണെന്നും മുന്‍കരുതല്‍ നടപടിയെടുക്കുവാനായി ഓഗുണ്‍ സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ക്കാന്‍ പോവുകായണെന്ന് അദ്ദേഹം പറഞ്ഞു.
പടര്‍ന്നുകൊണ്ടിരിക്കുന്ന എയ്ഡ്സിനെ ഇല്ലാതാക്കാന്‍ സംസ്ഥാന ആക്ഷന്‍ കമ്മറ്റിയെ കൂടുതല്‍ പ്രവര്‍ത്തനസജ്ജമാക്കുമെന്നും ഇഡോക്കോ അറിയിച്ചു. നൈജീരിയന്‍ ജനതയുടെ നല്ല ആരോഗ്യ പുരോഗതിക്കായി ഏത് സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് അധികാര വൃത്തങ്ങള്‍ അറിയിച്ചു. അമ്മയില്‍നിന്നും കുഞ്ഞിലേക്ക് എച്ച്ഐവി/എയ്ഡ്സ് വരാതിരിക്കാന്‍ എല്ലാ തലത്തിലുമുള്ള ശ്രമങ്ങളും നടത്തുമെന്നും എന്‍എസിഎ പിന്തുണക്കാന്‍ സര്‍ക്കാരിനോടാവശ്യപ്പെടുമെന്നും ഇഡോക്കോ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: