മൂവാറ്റുപുഴ: നഗരവല്‍ക്കരണ പദ്ധതി നടപ്പിലാക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കേണ്ട റവന്യു പൊതുമരാമത്ത് വിഭാഗങ്ങളുടെ തര്‍ക്കം പദ്ധതിക്ക് കാലതാമസം നേരിടുന്നതായി നഗരസഭ ചെയര്മാന്.
ജോസഫ് വാഴയ്ക്കന് എം എല്‍ എ മുന്‍കൈ എടുത്ത് സര്‍ക്കാരില്‍ നിന്നും 6കോടി രൂപ പദ്ധതിക്കായി അനുവദിച്ചിരുന്നു. നഗരത്തിലെ ട്രാഫിക് പരിഷ്കാരത്തിന്റെ ഭാഗമായുള്ള റോഡ് വീതികൂട്ടല്‍, നിര്‍മ്മിക്കല്‍, ബൈപാസ് നവീകരണം, പാര്‍ക്കിംങ്ങ് ഏരിയകള്‍ ഉണ്ടാക്കുക തുടങ്ങി നിരവധി പദ്ധതികളാണ് നഗരവല്ക്കരണത്തില് ഉള്‍പ്പെടുത്തിയിരുന്നത്.
ഇതിനായുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി റവന്യുവകുപ്പിലെ സര്‍വ്വെ വിഭാഗം നല്കുന്ന സ്കെച്ചും പ്ലാനും അനുസരിച്ച് പുറമ്പോക്കുകള്‍ കണ്ടെത്തി കൈയ്യേറ്റക്കാരെ ഒഴിപ്പിക്കുന്ന നടപടിയടക്കം പൊതുമരാമത്തിന്റെ റോഡ്സ് വിഭാഗമാണ് നടപ്പിലാക്കേണ്ടത്. എന്നാല്‍ ഇതുവരെയും ഇത് പൂര്‍ത്തീകരിക്കുവാന്‍ സര്‍വ്വെ വിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടികാട്ടി പൊതുമരാമത്തിന്റെ ജോലി മരവിപ്പിച്ചിരിക്കുകയാണ്.
നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനുള്ള ഇ ഇ സി മാര്‍ക്കറ്റ് വഴിയുള്ള വണ്‍വെ സംവിധാനം കൊണ്ടുവരേണ്ടതുണ്ട്. ഇത് കടന്ന് പോകുന്ന കൊച്ചി മധുര റോഡുമായി ബന്ധിപ്പിക്കുന്ന കീച്ചേരിപ്പടിയുടെ വികസനം ഇതുവരെയും നടപ്പാക്കിയിട്ടില്ല. ഇവിടെ കുപ്പികഴുത്തിന് സമാനമാണ് റോഡ്. ഇവിടേക്ക് എത്തിച്ചേരുന്ന ഇ ഇ സി റോഡാവട്ടെ ആറ് മാസം മുമ്പ് ടാര്‍ ചെയ്തുവെങ്കിലും പൊട്ടി പൊളിഞ്ഞു. കീച്ചേരിപ്പടി വികസനം നടപ്പിലാക്കുവാന്‍ ഫണ്ടില്ലെന്നാണ് പൊതുമരാമത്തിന്റെ വിവരണം.
ഇതുകൂടാതെ നഗരവികസനത്തിന്റെ ഭാഗമായി കിഴക്കേക്കര അടൂപ്പറമ്പ് റോഡ് വീതി കൂട്ടണമെങ്കില്‍ പുറമ്പോക്ക് കൈയ്യേറിയവരെ ഒഴിപ്പിക്കേണ്ടതുണ്ട്. ഇതിന്റെ സ്കെച്ചും പ്ലാനും ലഭിച്ചുവെങ്കിലും അതില്‍ വ്യക്തതയില്ലാത്തതും പ്രദേശത്തുകാരുടെ എതിര്‍പ്പും മൂലം ഫയല്‍ റവന്യുവകുപ്പിന് തന്നെ തിരിച്ചയച്ചിരിക്കുകയുമാണ്.
വെള്ളൂര്‍ക്കുന്നം മുതല്‍ പി ഒ ജംഗ്ഷന് വരെയുള്ള റോഡ് വികസനവും വ്യാപാരികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മുടങ്ങിയിരിക്കുകയാണ്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കണ്ടെത്തി കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ നഗരസഭ ചെയര്മാന് മുന്‍കൈ എടുത്തുവെങ്കിലും രണ്ട് വകുപ്പുകളുടെയും മെല്ലെപോക്കുമൂലം ഒന്നും സാധിച്ചില്ല. ഒരു മാസം കൂടി കഴിയുന്നതോടെ കാലവര്‍ഷം ആരംഭിക്കുമെന്നതിനാല്‍ പദ്ധതി വീണ്ടും നീണ്ടുപോകുമെന്ന അവസ്ഥയിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: