മലപ്പുറം: ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ട്രേറ്റിനുമുന്നില്‍ നടന്ന അനിശ്ചിതകാല ധര്‍ണ ഇന്ന് ഉപവാസ സമരത്തോടെ സമാപിക്കും.
പന്തല്ലൂര്‍ ക്ഷേത്ര ഭൂമി പാട്ടക്കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി കൈവശം വച്ചുകൊണ്ടിരിക്കുന്ന മനോരമാ കുടുംബത്തില്‍ നിന്നും തിരിച്ചുപിടിച്ച് ക്ഷേത്രത്തിന് കൈമാറണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കലക്ട്രേറ്റിന് മുന്നില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ധര്‍ണ നടന്നുവരുന്നത്.
ഉപവാസം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് രാവിലെ 9. 30ന് ഉദ്ഘടാനം ചെയ്യും. വിവിധ ഹിന്ദു സംഘടനാ നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും.
ഇന്നലെ നടന്ന ധര്‍ണ സംസ്കൃത പ്രതിഷ്ഠാന്‍ സംസ്ഥാന സെക്രട്ടറി നാരായണന് മാസ്റ്റര്‍ ഉദ് ഘാടനം ചെയ്തു. പട്ടികജാതിമോര്‍ച്ച ജില്ലാ പ്രസിഡന്റ് എ പി ഉണ്ണി അധ്യക്ഷതവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: