ചെങ്ങന്നൂര്‍: മുസ്ലീം-ക്രൈസ്തവ താല്പര്യങ്ങള് പരിരക്ഷിക്കുകയും അധികാരകേന്ദ്രങ്ങള്‍ അവര്‍ക്കായി പങ്കുവെക്കുകയും ചെയ്ത യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനമാചരിക്കുന്നു.
മുസ്ലീം ലീഗിനുവേണ്ടി അഞ്ചാം മന്ത്രിയും കേരളാ കോണ്‍ഗ്രസുകള്‍ക്ക് പുതിയ മന്ത്രിയും രാജ്യസഭാ സീറ്റും നല്കിയ നടപടി മതേതരത്വത്തെ കൊലചെയ്യലാണെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പ്രസ്താവനയില്‍ പറഞ്ഞു.
ഹൈന്ദവ താല്പര്യങ്ങളെ കുഴിച്ചുമൂടുകയും ന്യൂനപക്ഷങ്ങള്‍ക്ക് ഉന്നതസ്ഥാനമാനങ്ങള്‍ സ്വര്ണത്തളികയില്വെച്ച് സമ്മാനിക്കുകയും ചെയ്യുന്ന കേരളസര്‍ക്കാരിന്റെ വര്‍ഗീയ തനിനിറം തുറന്നുകാട്ടി ഇന്ന് വിവിധ ജില്ലകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും കുമ്മനം ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: