കോട്ടയം: താഴത്തങ്ങാടിയില്‍ കഴിഞ്ഞ ദിവസം തകര്‍ന്ന റോഡിണ്റ്റെ സമീപത്ത് ഇന്നലെയും റോഡിനു വിള്ളല്‍ ഉണ്ടായത് പരിഭ്രാന്തി പരത്തിയിട്ടുണ്ട്. പണി തുടര്‍ന്നാലും റോഡ് വീണ്ടും വിണ്ടുകീറുമോ എന്നതാണ് ഇപ്പോഴത്തെ ആശങ്ക. വേനല്‍ക്കാലത്ത് ഇത്രയും ദുരന്തമുണ്ടായപ്പോള്‍ മഴക്കാലമായാല്‍ എന്താകും സ്ഥിതിയെന്ന ചിന്തയിലാണ് നാട്ടുകാര്‍. ഈ ഭാഗത്ത് വീണ്ടും ഇടിഞ്ഞു താഴാനുള്ള സാധ്യതയും ഏറെയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലാ കളക്ടര്‍ മിനി ആണ്റ്റണിയും കഴിഞ്ഞ ദിവസം താഴത്തങ്ങാടിയിലെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. താഴത്തങ്ങാടിയില്‍ സംരക്ഷണഭിത്തിയോടു ചേര്‍ന്ന് റോഡു താഴ്ന്ന ഭാഗത്ത് വിദഗ്ധസംഘം പരിശോധന നടത്തി. ൨൫ മീറ്റര്‍ ആഴത്തില്‍ മണ്ണിണ്റ്റെ കാഠിന്യം മനസിലാക്കുന്നതിനായി ട്രില്ലിംഗ് നടത്താനും തീരുമാനമായി. തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജിലെ അസോസിയേറ്റ് പ്രഫസര്‍ ആര്.വി. സുജില്‍ ജോണ്‍സണ്റ്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞദിവസം താഴത്തങ്ങാടിയിലെത്തി പ്രാഥമിക പരിശോധന നടത്തിയത്. നിലവില്‍ സംരംക്ഷണഭിത്തി നിര്‍മിക്കുന്നതിനു മുമ്പായി മണ്ണു പരിശോധ നടത്താത്തത് വീഴ്ച്ചയായതായി സൂചനയുണ്ട്. മണ്ണ് പരിശോധന നടത്തി മണ്ണിണ്റ്റെ ഗ്രാവിറ്റി ഉറപ്പുവരുത്തേണ്ടതായിരുന്നു. അടുത്ത ദിവസങ്ങളില്‍ അറുപുഴ ജംഗ്്ഷന് മുതല്‍ അഞ്ചിടങ്ങളിലായി ൨൫ മീറ്റര്‍ താഴ്ച്ചയില്നിന്നു മണ്ണിണ്റ്റെ സാമ്പിള്‍ ശേഖരിച്ചു പരിശോധന നടത്തും. ഇതിണ്റ്റെ അടിസ്ഥാനത്തില്‍ മാത്രമേ തുടര്‍ നിര്‍മാണങ്ങള്‍ സാധ്യമാകുകയുള്ളു. ൧൫ ദിവസമെങ്കിലും വേണം ൨൫ മീറ്റര്‍ ആഴത്തില്‍ കുഴിച്ചു മണ്ണെടുത്തു പരിശോധന നടത്താനെന്ന് സുജില്‍ ജോണ്സണ് ദീപികയോടു പറഞ്ഞു. സ്റ്റാന്‍ഡേര്‍ഡ് പെണ്റ്റിസ്റ്റണ് ടെസ്റ്റ് (എസ്പിടി) നടത്തിയാല്‍ മാത്രമേ സംരക്ഷണഭിത്തി ഇടിഞ്ഞു താഴാനുണ്ടായ കാരണം വ്യക്തമാക്കാന്‍ കഴിയു. തകര്‍ന്ന ഭാഗത്തെ കോണ്‍ക്രീറ്റ് ഭിത്തി മുറിച്ചു മാറ്റി പുതിയതു നിര്‍മിക്കുമെന്നു പൊതുമരാമത്തു വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വ്യക്തമാക്കി. നിലവില്‍ രണ്ടര മീറ്ററോളമാണ് റോഡ് നദിയിലേക്ക് ഇടിഞ്ഞു താണു കിടക്കുന്നത്. റോഡിണ്റ്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതു വരെ വാഹനഗതാഗതം പൂര്‍ണമായും നിര്‍ത്തലാക്കാനും തീരുമാനമുണ്ട്. കോട്ടയം-കുമരകം റോഡ് ൧൫ മീറ്റര്‍ വീതിയില്‍ ടാറിംഗ് നടത്താനുള്ള പദ്ധതിയാണ് ഇപ്പോള്‍ നടക്കുന്നത്. റോഡ് വീതി കൂട്ടുമ്പോള്‍ സ്ഥലം നഷ്ടമാകുന്നവര്‍ക്കുള്ള പണത്തെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി ൨൧ ന് യോഗം ചേരും. അടിയന്തിരമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് ഇപ്പോഴുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: