കൂടംകുളം പദ്ധതിയ്ക്കെതിരെ തിരുനെല്‍വേലി ഇടിന്തക്കരയ് സെന്റ് ലൂര്‍ദ്ദ് പള്ളിയെ പ്രധാന കേന്ദ്രമാക്കി ക്രൈസ്തവ നേതൃത്വം സംയുക്തമായി നടത്തുന്ന സമരം ഭാരതത്തോടുള്ള ക്രൈസ്തവ സാമ്രാജ്യത്തിന്റെ പ്രത്യക്ഷമായ യുദ്ധമാണ്. അതില്‍ പരസ്യമായി അണിചേരുകയാണ് തിരുവനന്തപുരം ലാറ്റിന്‍ അതിരൂപത മെട്രോപോളിറ്റന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം. അദ്ദേഹത്തിന്റെ ഈ വര്‍ഷത്തെ ദുഃഖവെള്ളിയാഴ്ച സന്ദേശത്തില്‍, കൂടംകുളത്ത് ഹുക്കൂഷിമ ദുരന്തം ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടെന്ന് വിശദീകരിച്ചത് സമരക്കാരെ ന്യായീകരിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു. ഭാരതത്തിലെ എക്കാലത്തേയും മികച്ച ശാസ്ത്രജ്ഞനും നീതിമാനായ ഭരണാധികാരിയും മുന്‍ രാഷ്ട്രപതിയുമായ ഡോ: എ.പി.ജെ അബ്ദുള്‍കലാമും, കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നിയോഗിച്ച വിദഗ്ദ്ധസമിതിയും കൂടംകുളം ആണവ നിലയം സന്ദര്‍ശിച്ച ശേഷം നല്കിയ റിപ്പോര്‍ട്ട് മനുഷ്യസാദ്ധ്യമായതിലേറ്റവും മികച്ച സുരക്ഷാസംവിധാനമാണ് അവിടുത്തേതെന്നാണ്. രാഷ്ട്രീയക്കാരനല്ലാത്ത മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരിക്കുന്നത് ക്രൈസ്തവര്‍ക്ക് വന്‍ സ്വാധീനമുള്ള ഭരണകൂടത്തിന്റെ തലവനായാണ്. അദ്ദേഹത്തിന്റെ സെക്രട്ടറി പുലോക് ചാറ്റര്‍ജി മഹാരാഷ്ട്രാ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്റെ സഹായത്തോടെ ബോംബെ ആര്‍ച്ച് ബിഷപ്പിനെ 2011 ഒക്ടോബറില്‍ നേരില്‍കണ്ട് കൂടംകുളത്തെ സ്ഥിതിഗതികള്‍ വിശദീകരിക്കുകയും സമരം അവസാനിപ്പിക്കാന്‍ സഹായം തേടുകയും ചെയ്തതാണ്. അബ്ദുള്‍ കലാമിനേയും ഇന്ത്യയിലെ പ്രഗല്ഭ ശാസ്ത്രജ്ഞരേയും ക്രൈസ്തവ സഭയ്ക്ക് ലഭിക്കാവുന്ന എക്കാലത്തേയും മികച്ച കേന്ദ്രഭരണകൂടത്തേയും അവിശ്വസിക്കുകയും ആ അവിശ്വാസം പരസ്യമായി ക്രൈസ്തവര്‍ വിശുദ്ധമായി കാണുന്ന ദുഃഖവെള്ളിയാഴ്ച പള്ളിയില്‍ പ്രഖ്യാപിക്കുകയും ചെയ്ത സൂസപാക്യം, യുദ്ധത്തിന്റെ വിത്ത് അവിശ്വാസമാണെന്നും, ആ അവിശ്വാസത്തെ അണികള്‍ക്കിടയില്‍ വിതച്ച് രാഷ്ട്രത്തിനെതിരെ വലിയൊരു യുദ്ധത്തിനുള്ള ഇന്ധനം കരുതിവെയ്ക്കുകയുമാണ് ചെയ്തത്.
1988 ലാണ് കൂടംകുടം ആണവനിലയത്തിലുള്ള ചര്‍ച്ചകള്‍ റഷ്യയും ഭാരതവുമായി തുടങ്ങിയത്. അടുത്തകാലത്ത് ഒമ്പത് ബില്യന്‍ യുഎസ് ഡോളറിന് രണ്ട് റിയാക്ടറുകള്‍ കൂടിവാങ്ങാന്‍ റഷ്യയുമായി ഇന്ത്യ ധാരണയിലെത്തുകയും ചെയ്തു. ഭാരതത്തിലെ ശാസ്ത്രസമൂഹത്തിന്റെ പദ്ധതിയനുസരിച്ച് കൂടംകുളത്ത് ആറ് റഷ്യന്‍ നിര്‍മ്മിത റിയാക്ടറുകളും രണ്ട് ഇന്ത്യന്‍ റിയാക്ടറുകളും കൂടി സ്ഥാപിക്കുകയും അതുവഴി 9200 മെഗാവാട്ട് വൈദ്യുതിയും ഭാരതത്തിന് ആവശ്യമുള്ള ആണവായുധ ഇന്ധനവും ലഭിക്കുകയും ചെയ്യും. ഇതോടെ കൂടംകുളം ലോകത്തിലെ ഏറ്റവും വലിയ അണുശക്തി കേന്ദ്രങ്ങളിലൊന്നായി മാറും. എന്നാല്‍, 2007 ല്‍ ഇന്റോ അമേരിക്കന്‍ ആണവ കരറായ 1 2 3 യുടെ അവസാനഘട്ടത്തിലേക്ക് ഭാരതം കടക്കുകയും, ആഗസ്റ്റ് മൂന്നിന് ഇരുരാജ്യങ്ങളും കരാറിന്റെ മുഴുവന്‍ വിവരങ്ങളും പരസ്യപ്പെടുത്തുകയും ചെയ്തു. അടുത്ത പത്തുകൊല്ലത്തിനുള്ളില്‍ 150 ബില്യന്‍ യു.എസ് ഡോളര്‍ വിലവരുന്ന ഇന്ത്യന്‍ ന്യൂക്ലിയര്‍ വിപണി തുറന്നുകിട്ടാന്‍ അമേരിക്കയും ഫ്രാന്‍സുമടക്കമുള്ള ക്രൈസ്തവ രാജ്യങ്ങള്‍ മത്സരിക്കുന്ന ഈ പശ്ചാത്തലത്തിലാണ്, നീണ്ടകാലയളവിനുശേഷം 2007 ഫെബ്രുവരി 15ന് കൂടുംകുളത്തെ പള്ളിമുറ്റത്ത് ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ ആണവനിലയത്തിനെതിരെ അമേരിക്കന്‍/യുറോപ്യന്‍ എന്‍ജിഒകള്‍ പ്രാദേശിക ക്രൈസ്തവരെ മുന്നില്‍ നിര്‍ത്തി പ്രത്യക്ഷ സമരമാരംഭിച്ചത്.
ഇടിന്തക്കരയ് പള്ളിയില്‍ സമരത്തിന് ആദ്യം എത്തിയത് ഡി.എം.ഡി.കെ നേതാവായ മൈക്കിള്‍ രായപ്പ ആണ്. ആദ്യ ദിവസം തന്നെ കത്തോലിക്കാ പുരോഹിതരുടേയും കന്യാസ്ത്രീകളുടേയും നേതൃത്വത്തില്‍ അനാഥമന്ദിരങ്ങളില്‍ നിന്നും വൃദ്ധസദനങ്ങളില്‍ നിന്നും കുട്ടികളും വൃദ്ധരുമടക്കം നൂറ് കണക്കിന് ആളുകളെ സമരപ്പന്തലിലെത്തിച്ചു. തൂത്തുക്കുടി ബിഷപ്പ് ആംബ്രോസ് സമരത്തിന് മേല്‍നോട്ടം വഹിച്ചു. ഇലക്ട്രോണിക്ക് മാദ്ധ്യമങ്ങളിലൂടെ നാഷണല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ചര്‍ച്ച് സമരത്തിന്റെ പ്രചാരണത്തിന് നേതൃത്വം നല്കി. ന്യൂക്ലിയര്‍ പാര്‍ക്കിനെതിരെ ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ ശക്തമായി സമരരംഗത്തെത്തി. കൂടംകുളം പദ്ധതി ഡീകമ്മീഷന്‍ ചെയ്യണമെന്ന് കത്തോലിക്കാ ബിഷപ്പ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. തമിഴ്നാട് ബിഷപ്പ് കോണ്‍ഫ്രന്‍സ് കൂടംകുളം പദ്ധതി നിര്‍ത്തിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു.
ഇടിന്തക്കരയ് പള്ളിവികാരി ജയകുമാറിനും ബിഷപ്പ് ആംബ്രോസിനൊപ്പം താമസിച്ച് സമരത്തിന് നേതൃത്വം നല്കുന്ന ഉദയകുമാര്‍ കേരളാ യൂണിവേഴ്സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. ഉദയകുമാറിന്റെ വിദേശബന്ധങ്ങളെക്കുറിച്ച് നിരവധി ദുരൂഹതകളുണ്ട്. സ്റ്റോക്ക് ഹോം ആസ്ഥാനമായുള്ള റീ കൗണ്‍സിലേഷന്‍ റിസോഴ്സസ് നെറ്റ് വര്‍ക്ക്, സ്വീഡനിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ ഡെമോക്രസി ആന്റ് ഇലക്ട്രല്‍ അസിസ്റ്റന്‍സ് (കറലമ), സൗത്ത് ഏഷ്യന്‍ കമ്മ്യൂണിറ്റി സെന്റര്‍ ഫോര്‍ എഡ്യൂക്കേഷന്‍ റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് (ടഅഇഇഋഞ്ഞ), ഇന്ത്യാ പാകിസ്ഥാന് റീകൗണ്സിലേഷന് സ്കൂള്‍ എന്നിങ്ങനെ നിഗൂഢമായ വിദേശബന്ധങ്ങളുള്ള നിരവധി എന്‍.ജി.ഒ കളുടെ പങ്കാളിയാണ് ഉദയകുമാര്‍. പ്രധാനമന്ത്രിയുടെ ഓഫീസ് കറലമ യുമായുള്ള ബന്ധത്തിന് ഉദയകുമാറില്‍ നിന്ന് വിശദീകരണം തേടിയിരിക്കുകയാണ്. ടഅഇഇഋഞ്ഞ ന് വിദേശ പണം ലഭിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വൈ. ഡേവിഡ്, ഗെബ്ര്യേല ഡെസ്ട്രിച്ച് ആന്റണ്‍ ഗോമോസ്, മനോ തങ്കരാജ്, ധനരാജ്, പീറ്റര്‍ ദാസ്, കവിതാ റോസമ്മാള്, ഫെഡറിക് ഗില്‍ബര്‍ട്ട് റോഡ്റിഗോ, ജെസുരാജ്, അരുള്‍ രാജ് എന്നിങ്ങനെ ക്രൈസ്തവരുടെ നീണ്ടനിരയാണ് കൂടംകുളം സമരത്തിന്റെ പ്രാദേശിക നേതൃത്വത്തിനുള്ളത്.
കൂടംകുളം ആണവകേന്ദ്രത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന ക്രൈസ്തവ നേതൃത്വം ലോകത്തെ ആണവോര്‍ജ്ജ ഉല്പാദനത്തിന്റെ മുഖ്യ ഉപഭോക്താക്കള്‍ ക്രൈസ്തവ സാമ്രാജ്യത്വമാണെന്നത് വിസ്മരിക്കുകയാണ്. ലോകത്തെ മൊത്തം ഊര്ജ്ജോല്പാദനത്തിന്റെ 20% അണുശക്തിയില്‍ നിന്നാണ്. ഇന്ത്യയില്‍ അത് വെറും 2.9% മാത്രമേയുള്ളു. എന്നാല്‍ ഫ്രാന്‍സില്‍ 75% വും അമേരിക്കയില്‍ 20% വും ജര്‍മ്മിനിയില്‍ 12% വും ഡെന്മാര്ക്കില് 44% വും ചൈനയില്‍ 5% വുമാണ്. അതേസമയം ഊര്‍ജ്ജത്തിന്റെ ആളോഹരി വാര്‍ഷിക ഉപഭോഗം അമേരിക്കയുടേത് 13000 യൂണിറ്റാകുമ്പോള്‍ ഇന്ത്യയുടേത് വെറും 503 യൂണിറ്റു മാത്രമാണ്.
കൂടംകുളത്ത് 2011 ഡിസംബറില്‍ ആദ്യ റിയാക്ടറും നാലുമാസത്തിനു ശേഷം രണ്ടാം റിയാക്ടറും കമ്മീഷന് ചെയ്യാനായിരുന്നു പദ്ധതി. 13000 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞ പദ്ധതിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുക വഴി ഒരു ദിവസം അഞ്ച് കോടിരൂപയുടെ സാമ്പത്തിക നഷ്ടമാണ് സര്‍ക്കാരിനുണ്ടാകുന്നതെന്ന് ന്യൂക്ലിയര്‍ പവര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ ടെക്നിക്കല്‍ ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു.
തമിഴ്നാട്ടില്‍ ഗ്രാമപ്രദേശങ്ങളില്‍ ഇപ്പോള്‍ തന്നെ ദിവസവും ആറുമണിക്കൂര്‍ വരെ വൈദ്യുതിലഭ്യമല്ല. എങ്കിലും 2004 ലെ മതപരിവര്‍ത്തന ബില്ലിനെ തുടര്‍ന്നുണ്ടായ പരാജയത്തില്‍ ഭയന്ന ജയലളിത ക്രൈസ്തവ സമരക്കാരെ കര്‍ശനമായി നേരിടാനോ പുറത്താക്കാനോ തയ്യാറായില്ല. കേന്ദ്രആഭ്യന്തര മന്ത്രി ചിദംബരവും പരിസ്ഥിതി മന്ത്രി ജയന്തി നടരാജനുമടക്കമുള്ള യു.പി.എ മന്ത്രിമാര്‍ നിശബ്ദത പാലിച്ചുകൊണ്ട് സമരക്കാര്‍ക്ക് അനുകൂല പരിസരം സൃഷ്ടിക്കുകയായിരുന്നു. ക്രൈസ്തവ വല്ക്കരിക്കപ്പെട്ട കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകളിലേയും തമിഴ്നാട്ടിലെ ഇതര ക്രൈസ്തവ വോട്ടുബാങ്കിനേയും തള്ളിപ്പറയാന്‍ ദേശീയനേതാക്കള്‍പോലും തയ്യാറായില്ല. 2011 ഒക്ടോബറില്‍ മന്‍മോഹന്‍സിംഗിന്റെ മോസ്കോ സന്ദര്‍ശനവേളയില്‍ റഷ്യന്‍ സര്‍ക്കാര്‍ കൂടംകുളം പദ്ധതി നേരിടുന്ന പ്രതിസന്ധി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് 2012 ഫെബ്രുവരി 16 ന് റഷ്യന്‍ അംബാസിഡര്‍ പരസ്യമായി റഷ്യയുടെ ഉത്കണ്ഠ രേഖപ്പെടുത്തി. 2011 ഒക്ടോബര്‍ മുതല്‍ റഷ്യയിലെ മുതിര്‍ന്ന ന്യൂക്ലിയര്‍ ശാസ്ത്രജ്ഞന്മാര് ജോലി ചെയ്യാനാവാതെ കൂടംകുളത്ത് അകപ്പെട്ടിരിക്കുകയാണെന്നും അവരുടെ സേവനം അടിയന്തരമായി റഷ്യയ്ക്ക് ആവശ്യമുണ്ടെന്നും കൂടംകുളത്ത് പണി പുനരാരംഭിക്കുന്നില്ലെങ്കില്‍ അവരെ റഷ്യയിലേക്ക് തിരിച്ചയയ്ക്കണമെന്നും റഷ്യന്‍ അംബാസിഡര്‍ സര്‍ക്കാരിനെ അറിയിച്ചു. അങ്ങനെ ഫെബ്രുവരി 24ന് കൂടംകുളം പദ്ധതി തടസ്സപ്പെടുത്തുന്ന അമേരിക്കന്‍/സ്കാന്റിനേവിയന്‍ രാജ്യങ്ങളിലെ എന്‍.ജി.ഒകളെ മന്‍മോഹന്‍സിംഗ് പരസ്യമായി വിമര്‍ശിക്കാന്‍ നിര്‍ബന്ധിതനായി.
കന്യാകുമാരി ജില്ലയില്‍ 44% വും തൂത്തുക്കുടിയില്‍ 17% വും തിരുനെല്‍വേലിയില്‍ 11% വും ക്രിസ്ത്യന്‍ ജനസംഖ്യയുണ്ടെന്നാണ് 2001 ലെ സെന്‍സസ്. യഥാര്‍ത്ഥത്തില്‍ ഇവരുടെ എണ്ണം ഇതിലും വളരെ വലുതാണ്. ഇവരെ ഉപയോഗിക്കുന്ന പ്രാദേശിക പള്ളികള്‍ മുതല്‍ അമേരിക്കന്‍ സിഐഎ വരെ പല തലങ്ങളില്‍ നിന്ന് കൂടംകുളം പദ്ധതിക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ തെളിവാണ് 2011 ജൂണില്‍ കൂടംകുളം പദ്ധതിയുടെ ചീഫ് ആര്‍ക്കിടെക്ട് സെര്‍ജി റീയഷോവും മുഴുവന്‍ രൂപകല്പനാ സംഘവും വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്. രാമേശ്വരം മുതല്‍ തിരുവനന്തപുരം വരെ കടല്‍തീരത്ത് കൂട്ട മതംമാറ്റത്തിന് നേതൃത്വം നല്കിയ സെന്റ് സേവിയേഴ്സിന്റെ തൊട്ടു പിന്‍ഗാമി ഹെന്റി ആന്റിക്ക് 1570 കളില്‍ സ്ഥാപിച്ചതാണ് കൂടംകുളം സമരത്തിന്റെ പ്രധാനകാര്യാലയമായി പ്രവര്‍ത്തിക്കുന്ന ഇടിന്തക്കരയ് പള്ളി. അവിടെനിന്നും വീണ്ടും യുദ്ധം തുടങ്ങുമ്പോള്‍, കഴിഞ്ഞ 400 വര്‍ഷത്തെ ക്രൈസ്തവ ആക്രമണ ചരിത്രത്തില്‍ ഭാരതത്തിനകത്തുനിന്ന് ക്രൈസ്തവ സാമ്രാജ്യത്വത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സംഘടിത പിന്തുണയാണ് കൂടംകുളത്തേത്.
റഷ്യന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി ഒടുവില്‍ വിദേശീയ എന്‍.ജി.ഒകളെ മന്‍മോഹന്‍സിംഗ് കുറ്റപ്പെടുത്തിയിരുന്നു. തമിഴ്നാട്ടിലെ ക്രൈസ്തവ എന്‍.ജി.ഒകള്‍ക്ക് വിദേശത്തുനിന്ന് 2010-11 ല്‍ 1100 കോടി രൂപയിലധികം എത്തിയതായാണ് സര്‍ക്കാര്‍ കണക്ക്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ലോകമെങ്ങും വിഘടനവാദ പ്രവര്‍ത്തനത്തിന് ആസൂത്രണം നടത്തുന്ന യു.എസ്.എയ്ഡിന്റെ സബ്സിഡിയറിയായ വേള്‍ഡ് വിഷന്‍ ഓഫ് ഇന്ത്യക്ക് 2006-2010 നുമിടയില്‍ വന്ന വിദേശ ഫണ്ട് 1102.67 കോടി രൂപയാണ്. ഒന്‍പത് എന്‍.ജി.ഒകള്‍ തമിഴ്നാട്ടില്‍ ഫോറിന് കോണ്ട്രിബ്യൂഷന് റഗുലേഷന് ആക്ട് ലംഘിച്ച് വിദേശപണം കൊണ്ടുവന്ന് കൂടംകുളം സമരത്തിന് ചെലവാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് മൂന്ന് എന്‍ജിഒകള്‍ വിദേശപണം സമരത്തിന് ഉപയോഗിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു. നേരിട്ടു സമരമുഖത്തുള്ള തൂത്തുക്കുടി ബിഷപ്പ് ആംബ്രോസിന്റെ കീഴിലുള്ള തൂത്തിക്കുടി ഡയോസിസ് അസോസിയേഷന് (ഠഉഅ), തൂത്തുക്കുടി മള്‍ട്ടി പര്‍പ്പസ് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി (ഠങ്ങടട) എന്നിവയ്ക്ക് യഥാക്രമം 22.7 കോടിയും 42 കോടിയും കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ വിദേശത്തുനിന്ന് ലഭിച്ചിട്ടുണ്ട്. പീപ്പിള്‍സ് എഡ്യൂക്കേഷന്‍ ഫോര്‍ ആക്ഷന്‍ ആന്റ് ലിബറേഷന്‍ മധുര, ഗുഡ് വിഷന്‍ നാഗര്‍കോവില്‍ എന്നിവരും നിയമം ലംഘിച്ച് വിദേശപണം കൊണ്ടുവന്ന് സമരത്തിനുപയോഗിക്കുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഗള്‍ഫ് ഓഫ് മന്നാറിലെ ക്രൈസ്തവ ഏജന്‍സികള്‍ക്ക് യൂറോപ്പിലെ ക്രൈസ്തവ ഏജന്‍സികളുമായും നീണ്ടകാലത്തെ ബന്ധങ്ങളാണുള്ളത്. തൂത്തുക്കുടി രൂപത ഡച്ചുമിഷനറിമാരുടെ പിന്മുറക്കാരാണ്. അണുശക്തി ഗവേഷണമേഖലയില്‍ ഡച്ചുസര്ക്കാരിന് നിര്‍ണ്ണായകമായ സ്വാധീനമുണ്ട്. ഭോപ്പാലില്‍ ജനിച്ച് പാക്കിസ്ഥാനിലെത്തി പാക്ക് അണുബോംബിന്റെ പിതാവെന്നറിയപ്പെടുന്ന എ.ക്യൂ.ഖാന് ഡെന്‍ മാര്‍ക്കിലെ ഫിസിക്കല്‍ ഡയനാമിക്ക് ലാബറട്ടറിയില്‍ യുറേനിയം ശുദ്ധീകരണത്തിന് മൂന്ന് വര്‍ഷക്കാലം പരിശീലനം നല്‍കിയത് ഡച്ചുസര്ക്കാരാണ്. 1970തുകളില്‍ ജര്മ്മിനിയുടേയും ബ്രിട്ടന്റേയും ഡച്ചുകാരുടേയും സംയുക്തസംരംഭമായി ആരംഭിച്ച യുറേനിയം എന്റിച്ച്മെന്റ് കമ്പനി (ഡഞ്ഞഋചഇഛ) യുടെ അറിവോടെയായിരുന്നു ഈ പരിശീലനം. അവിടെനിന്ന് സാങ്കേതിക വിജ്ഞാനം ഉറുദുവില്‍ എഴുതി ഖാന് പാക്കിസ്ഥാനിലേക്ക് കടത്തുകയായിരുന്നു. തുടര്‍ന്ന് ഖാന്റെ സഹായത്തിന് മൂന്ന് ശാസ്ത്രജ്ഞരെ ഡച്ചുസര്‍ക്കാര്‍ പാക്കിസ്ഥാനിലേക്കയച്ചുകൊടുക്കുകയും ചെയ്തു.
ആണവ ശക്തി എന്ന നിലയില്‍ ഇന്ത്യ, പാക്കിസ്ഥാനെ ബലമായി ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാതിരിക്കാനും പരസ്പര സംഘര്‍ഷം നിലനിര്‍ത്തി കാശ്മീര്‍ പ്രശ്നം പരിഹരിക്കപ്പെടാതിരിക്കാനുമായിരുന്നു അമേരിക്കയുടെ അറിവോടെ നടന്ന ഈ സാങ്കേതിക വിജ്ഞാന കൈമാറ്റത്തിന്റെ ലക്ഷ്യം. ഖാന് അണുവായുധ സാങ്കേതികവിദ്യ ലിബിയ, വടക്കന്‍ കൊറിയ, ഇറാന് എന്നിവിടങ്ങളിലേക്ക് ചോര്‍ത്തി നല്‍കിയത് ഇന്റര്‍നാഷണല്‍ അറ്റോമിക്ക് എനര്‍ജി ഏജന്‍സിയും ഡച്ച് സര്‍ക്കാരും സ്ഥിരീകരിച്ചിരുന്നു. 2005 ആഗസ്റ്റില്‍ ഡച്ച് റേഡിയോ ഈ വാര്‍ത്തകള്‍ വീണ്ടും സ്ഥിരീകരിച്ചു. അടുത്തകാലംവരെ ന്യൂക്ലിയര്‍ സാമഗ്രികളുടെ അന്താരാഷ്ട്ര ശൃംഖലയില്‍ നിന്ന് ഡെന്മാര്ക്ക് വഴിയാണ് പാക്കിസ്ഥാന് ആവശ്യമുള്ള ന്യൂക്ലിയര്‍ കംപോണന്റുകള്‍ എത്തിയിരുന്നത്. ഇതേ ക്രൈസ്തവ/സാമ്രാജ്യത്വ കൂട്ടായ്മയാണ്, ലോകത്ത് ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന കൂടംകുളം ആണവപദ്ധതിയ്ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തി എന്‍.ജി.ഒകളേയും പ്രാദേശിക ക്രൈസ്തവ സമൂഹത്തേയും സമരമുഖത്തിറക്കുന്നത്. സൂസപാക്യവും മറ്റു ബിഷപ്പുമാരും ഈ വിദേശകൂട്ടായ്മയോടൊപ്പം നിന്ന് ഭാരതസര്‍ക്കാരിന്റെ വികസന/പ്രതിരോധപരിപാടികള്‍ തടസ്സപ്പെടുത്തുന്നത് ദേശസ്നേഹികള്‍ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
മനോമോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: