കൊച്ചി: കേരളത്തില്‍ മദ്യവില്‍പ്പനയില്‍ പതിനൊന്ന് കോടിയുടെ വര്‍ധനവ്. 2011 ലെ ക്രിസ്തുമസ്-പുതുവത്സര ദിനങ്ങളില്‍ മലയാളി കുടിച്ചത് 64,75,00 കോടിയുടെ മദ്യം. 2011 ഡിസംബറില്‍ മാത്രം വിറ്റുപോയത് 762.91 കോടി രൂപയുടെ മദ്യമാണ്. ഇതില്‍ 21.72 ലക്ഷം കേസ് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 8.98 ലക്ഷം കേസ് ബിയറുമാണ്. ഏറ്റവുമധികം മദ്യവില്‍പ്പന നടന്നത് അങ്കമാലിയിലും ചാലക്കുടിയിലുമാണ്.
ഹ്യൂമന്റൈറ്റ്സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി.ബി. ബിനു സമര്‍പ്പിച്ച വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് ബിവറേജസ് കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ പി. വിജയാനന്ദ് ഐപിഎസ് ഈ വിവരങ്ങള്‍ ലഭ്യമാക്കിയത്.
മുന്‍കാലങ്ങളില്‍ ഓരോ സീസണിലെയും മദ്യവില്‍പ്പനയുടെ കണക്കുകള്‍ സര്‍ക്കാര്‍ സ്വമേധയാ പുറത്തുവിട്ടിരുന്നു. ഇത് രാജ്യാന്തര തലത്തില്‍ തന്നെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മദ്യവില്‍പ്പനയുടെ കണക്കുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ സമര്‍പ്പിച്ചത്. കോടികളുടെ വരുമാനം ഖജനാവിന് ലഭിച്ചിട്ടും മദ്യ ഉപഭോഗം നിയന്ത്രിക്കുന്നതിന് ഫലപ്രദമായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് വ്യക്തമാക്കുന്നവയാണ് പുറത്തുവന്ന വിവരങ്ങള്‍. 2011-12 ലെ യുഡിഎഫ് സര്‍ക്കാരിന്റെ അബ്കാരി പോളിസി അനുസരിച്ച് മദ്യത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും രണ്ട് കോടി രൂപ ഇതിനായി ചെലവഴിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സാമ്പത്തികവര്‍ഷം തീരുന്നതിന് തൊട്ടുമുമ്പ് സര്‍ക്കാര്‍ ലഹരിവിരുദ്ധ കേന്ദ്രം ആരംഭിക്കുന്നതിനായി കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളേജിനായി നല്‍കിയത് 30 ലക്ഷം രൂപ മാത്രമാണ്. ഇവിടെ എത്രപേരെ ചികിത്സക്കായി പ്രവേശിപ്പിച്ചെന്നോ എത്രപേരെ ലഹരിവിമുക്തരാക്കിയെന്നോ ഉള്ള യാതൊരു വിവരവും കോര്‍പ്പറേഷന്റെ കൈവശമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: