ബലൂചിസ്ഥാന്‍: തെക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ പ്രസിദ്ധമായ ഹിജ്ലജ് മാതാ ക്ഷേത്ര കമ്മറ്റി ചെയര്‍മാനെ വാര്‍ഷിക തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് രണ്ടുദിവസം മുന്‍പ് തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്.
പോലീസ് വേഷത്തിലെത്തിയ രണ്ടുപേരാണ് ബലൂചിസ്ഥാനിലെ ലെസ്ബെലയില്നിന്നും മഹാരാജ് ഗംഗാറാം മോട്ടിയാനിയെ തട്ടിക്കൊണ്ടുപോയത്. അദ്ദേഹത്തിന്റെ മോചനത്തിനായി സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗംഗാറാമിന്റെ അനുയായികള്‍ കഴിഞ്ഞ ദിവസം കറാച്ചി പ്രസ് ക്ലബിന് മുന്പില് പ്രതിഷേധ പ്രകടനം നടത്തിയത്.
മോചനദ്രവ്യത്തിനുവേണ്ടിയല്ല അദ്ദേഹത്തിനെ തട്ടിക്കൊണ്ടുപോയതെന്നും കാരണം അയാളൊരു പാവപ്പെട്ട വ്യക്തിയാണെന്നും പാക്കിസ്ഥാന് ഹിന്ദു കൗണ്‍സിലിന്റെ അംഗവും സിന്ധ് അസംബ്ലിയിലെ മുന്‍ മെമ്പറുമായിരുന്ന രമേഷ് കുമാര്‍ വെങ്ക്വാനി പറഞ്ഞു.
ഏപ്രിലില്‍ നടക്കുന്ന ഹിങ്ങ്ലജ് മാതാ ക്ഷേത്രത്തില്‍ തീര്‍ത്ഥാടനത്തിനായി ഇന്ത്യയില്നിന്നുമടക്കമുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ ഇവിടെ എത്താറുണ്ട്.
ഹിന്ദുവിശ്വാസമനുസരിച്ച് ഭഗവാന് വിഷ്ണു സതിയുടെ കത്തുന്ന ശരീരത്തെ ഖണ്ഡിച്ചതായും അത് 50 കഷ്ണങ്ങളായി ഭൂമിയില്‍ പതിച്ചു. സതിയുടെ തല ഹിന്ദ്ലജില് വീണതായെന്നാണ് കരുതി പ്പോരുന്നത്.
പോലീസ് വേഷധാരികളായ രണ്ടുപേര്‍ രാത്രി 8.30 ന് മോട്ടിയാനിയുടെ കടയിലെത്തി ഉന്നതോദ്യോഗസ്ഥന് കാണണമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് ഹിന്ദുനേതാവ് ചന്ദര്‍ തുര്‍ഷാനി പറഞ്ഞു. അരമണിക്കൂറിനുള്ളില്‍ പ്രദേശത്തെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും മോട്ടിയാനി അവിടെ ഇല്ലെന്ന് പറഞ്ഞെന്നും പിന്നെ മോട്ടിയാനിയുമായി ഫോണില്‍ സംസാരിക്കവെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ കാണാന്‍ തന്നെ കൊണ്ടുപോവുകയാണെന്ന് പറഞ്ഞതായി തുര്‍ഷാനി വ്യക്തമാക്കി.
മോട്ടിയാനിയെ രക്ഷപ്പെടുത്തുമെന്നും അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകാനുള്ള കാരണത്തെക്കുറിച്ച് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ മോചനത്തിനായി സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് പറഞ്ഞതായി തുര്‍ഷാനി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: