കോഴിക്കോട്: വി.എസ്. അച്യുതാനന്ദനെ പൊളിറ്റ് ബ്യൂറോയില്‍ നിന്നു മനഃപൂര്‍വം ഒഴിവാക്കിയതാണെന്ന പ്രചാരണം ശരിയല്ലെന്നു സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. പ്രത്യേക പരിഗണന നല്‍കിയാണ് വി. എസിനെ കേന്ദ്രക്കമ്മറ്റിയില്‍ നിലനിര്‍ത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
എസ് അച്യുതാനന്ദനെ പാര്‍ട്ടി ബോധപൂര്‍വ്വം പോളിറ്റ് ബ്യൂറോയില്‍ ഉള്പ്പെടുത്താതിരുന്നതാണെന്ന മാധ്യമപ്രചാരണങ്ങള്‍ കള്ളമാണെന്നും ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ കാരാട്ട് പറഞ്ഞു. കേരളത്തില്‍ വിഎസ് നേതൃപരമായ പങ്കാണു വഹിക്കുന്നത്. കേന്ദ്ര കമ്മിറ്റിയില്‍ നിന്നു പ്രായമായവരെ ഒഴിവാക്കാന്‍ ധാരണയുണ്ടായിരുന്നു. കൂടുതല്‍ ചെറുപ്പക്കാരെ നേതൃനിരയിലേക്കു കൊണ്ടു വരാനാണു പ്രായപരിധി നിശ്ചയിച്ചത്. എന്നാല്‍ വി.എസിനു പ്രത്യേക ഇളവു നല്കി കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്തുകയായിരുന്നു.
ഭാവിയില്‍ വി.എസ് പി.ബിയില്‍ എത്തുമോയെന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനം കുറിച്ച് നടന്ന പൊതുസമ്മേളനത്തില്‍ വി.എസ് പങ്കെടുക്കാത്തതിന് കാരണമെന്താണെന്ന് അറിയില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി കാരാട്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: