കടുത്തുരുത്തി: വൈക്കം താലൂക്ക് എന്‍എസ്സ്എസ്സ് യൂണിയന് പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കടുത്തുരുത്തി പഞ്ചായത്ത് എന്‍എസ്സ്എസ്സ് മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മേഖലാ നായര്‍ സമ്മേളനവും, സൗജന്യ മെഡിക്കല്‍ ക്യാമ്പും വിവിധ കലാമത്സരങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു. ൧൨ ന് രാവിലെ ൯ ന് മാന്നാര്‍ ഗവ.എല്‍.പി സ്കൂളില്‍ വച്ച് കലാമത്സരങ്ങള്‍ നടക്കും. കലാമത്സരങ്ങളുടെ ഉദ്ഘാടനം വൈക്കം താലൂക്ക് എന്‍എസ്സ്എസ്സ് യൂണിയന് സെക്രട്ടറി കെ.വി. വേണുഗോപാല്‍ നിര്‍വഹിക്കും. മേഖലാ ചെയര്മാന് പി. പത്മനാപിള്ള, കണ്‍വീനര്‍ ഇ.വി.രാധാകൃഷ്ണന് നായര്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നോബി മുണ്ടയ്ക്കല്‍, ഇന്ദു അനില്‍കുമാര്‍, വനിതാ മേഖലാ സെക്രട്ടറി സി.എന്‍ ഓമന എന്നിവര്‍ സംസാരിക്കും. ൨൨-ന് രാവിലെ ൯ മുതല്‍ ൧ മണിവരെ ആയാംകുടി ഹൈസ്കൂളില്‍ നടക്കുന്ന സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് ഉത്ഘാടനം അഡ്വ: മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വ്വഹിക്കും. വൈക്കം താലൂക്ക് എന്‍എസ്സ്എസ്സ് യൂണിയന് ഭരണ സമിതി അംഗം സി.പി നാരായണന് നായര്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് അംഗം ശ്രീനിവാസ് കൊയ്ത്താനം, എന്നിവര്‍ പ്രസംഗിക്കും. ഐഎച്ച്കെ ഏറ്റുമാനൂറ്‍ യൂണിറ്റിണ്റ്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മെഡിക്കല്‍ ക്യാമ്പില്‍ കുട്ടികളുടെ രോഗങ്ങള്‍ക്കും, പഴകിയ രോഗങ്ങള്‍ക്കും, സ്ത്രീജന്യ രോഗങ്ങള്‍ക്കും വിദഗ്ദ്ധമായ സേവനം ലഭ്യമാക്കുന്നതാണ് ഭാരവാഹികളറിയിച്ചു. ൨൯ന് രാവിലെ ൯ മുതല്‍ കടുത്തുരുത്തി എന്‍. കൃഷ്ണകൈമള്‍ നഗറില്‍ (കടപ്പൂരാന്‍ ഓഡിറ്റോറിയം) നടക്കുന്ന മേഖലാ നായര്‍ സമ്മേളനം എന്‍എസ്എസ് നായക സഭാംഗവും, പൊന്‍കുന്നം താലൂക്ക് യൂണിയന് പ്രസിഡണ്റ്റുമായ അഡ്വ.എം.എസ്.മോഹന്‍ ഉദ്ഘാടനം ചെയ്യും. വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന് പ്രസിഡണ്റ്റ് ഡോ.സി.ആര്.വിനോദ്കുമാര്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ യൂണിയന് വൈസ് പ്രസിഡണ്റ്റ് എസ്. മധു, താലൂക്ക് യൂണിയന് സെക്രട്ടറി കെ.വി. വേണുഗോപാല്‍, പി.ജി.എം.നായര്‍ കാരിക്കോട്, എന്‍എസ്എസ് പ്രതിനിധി സഭാംഗം എ.എന്‍.അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. മേഖലാ സമ്മേളനത്തിന് മുന്നോടിയായി കടുത്തുരുത്തി ൩൦൨-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തില്‍ നിന്നും വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണവും, തുടര്‍ന്ന് സമ്മേളന നഗരിയിലേക്ക് പ്രകടനവും നടക്കും. കടുത്തുരുത്തി പ്രസ് സെണ്റ്റെറില്‍ നടന്ന പത്രസമ്മേളനത്തില്‍ വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന് സെക്രട്ടറി കെ.വി.വേണുഗോപാല്‍, ഭരണസമിതി അംഗം സി.പി.നാരായണന് നായര്‍, ഇലക്ട്രറല്‍ പ്രതിനിധി ശ്രീനിവാസ് കൊയ്ത്താനം, കടുത്തുരുത്തി എന്‍എസ്എസ് മേഖലാ ചെയര്മാന് പി. പത്മനാഭപിള്ള, വൈസ് ചെയര്മാന് പി.എസ്. ദേവദാസന്‍നായര്‍, കണ്‍വീനര്‍ ഇ.വി.രാധാകൃഷ്ണന് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: