മുണ്ടക്കയം: ഇടച്ചോറ്റി ശ്രീസരസ്വതീദേവി ദിവ്യക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനാഘോഷങ്ങള്‍ സമാപിച്ചു. ക്ഷേത്രം മുഖ്യകാര്യദര്‍ശി ബാബുസ്വാമിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന മഹാസര്വ്വൈശ്വര്യപൂജയിലും ഘോഷയാത്രയിലും ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. ക്ഷേത്രം രക്ഷാധികാരി പൂത്തുര്‍ പരമേശ്വരന് നായര്‍ അദ്ധ്യക്ഷത വഹിച്ച ആദ്ധ്യാത്മിക സമ്മേളനത്തില്‍ പന്തളത്തുരാജാവ് പി.വലിയവര്മ്മരാജ ഭദ്രദീപം തെളിയിച്ചു. ക്ഷേത്രം മുഖ്യകാര്യദര്‍ശി ബാബുസ്വാമികള് ആമുഖ പ്രഭാഷണം നടത്തി. ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു മുഖ്യപ്രഭാഷണം നടത്തി. ഹൈറേഞ്ച് എസ്എന്‍ഡിപി യൂണിയന് സെക്രട്ടറി ലാലിറ്റ് എസ്.തകിടിയേല്‍ പ്രതിഷ്ഠാദിന സന്ദേശം നല്കി. സൗജന്യ വസ്ത്രവിതരണോദ്ഘാടനം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ്മെമ്പര്‍ എം.എസ്.മോഹന്‍ നിര്‍വ്വഹിച്ചു. വി.എസ്.വിജയന് വെച്ചുകുന്നേല്‍, എം.എന്‍.അപ്പുക്കുട്ടന്, സോഫി ജോസഫ്, രാമചന്ദ്രന്, വര്‍ഗീസ് കൊച്ചുകുന്നേല്‍, അഭിലാഷ്, രാജേഷ്, അജിത്, മനു വിശ്വനാഥന്, മധു എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: