എരുമേലി: അന്‍പതു രൂപ ലോട്ടറി സമ്മാനത്തുക ലഭിച്ച ലോട്ടറി കൈമാറിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ലോട്ടറി വില്പനക്കാരി ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി. ഇതുസംബന്ധിച്ച് വെണ്‍കുറിഞ്ഞി സ്വദേശി വടക്കേമുറിയില്‍ പ്രശാന്താണ് എരുമേലി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ എരുമേലി ബസ് സ്റ്റാന്‍ഡിനു സമീപത്തായിരുന്നു സംഭവം. രണ്ടാഴ്ച മുമ്പാണ് ലോട്ടറിക്കാരിയില് നിന്നും പ്രശാന്ത് ലോട്ടറി വാങ്ങുന്നത്. ഈ ലോട്ടറിക്ക് ൫൦രൂപ സമ്മാനത്തുകയുണ്ടെന്നും പണത്തിനു പകരം ലോട്ടറി ഓട്ടോക്കാരന് ലോട്ടറിവില്പനക്കാരി കൊടുക്കുകയും ചെയ്തു. എന്നാല്‍ ഇന്നലെ ഉച്ചയ്ക്ക് സ്റ്റാന്‍ഡിലെത്തിയ ലോട്ടറിക്കാരി ഓട്ടോക്കാരനെ പിടിച്ചുനിര്‍ത്തി ദിവസങ്ങള്‍ക്കുമുമ്പ് തന്ന ലോട്ടറിക്ക് 50 രൂപ സമ്മാനതുകയില്ലായിരുന്നുവെന്നും രണ്ടാമതു തന്ന ലോട്ടറിയുടെ പണം നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ 50 രൂപ സമ്മാനം ലഭിച്ച ലോട്ടറി തിരികെ തന്നാല്‍ പണം നല്കാന് തയ്യാറാണെന്ന് ഓട്ടോക്കാരന് പറഞ്ഞതോടെ ക്ഷുഭിതയായ ലോട്ടറിക്കാരി കല്ലെടുത്ത് മര്‍ദ്ദിച്ചുവെന്നും ഓട്ടോയുടെ മുന്‍വശത്തെ ഗ്ളാസ് എറിഞ്ഞു പൊട്ടിച്ചുവെന്നും പ്രശാന്ത് പറഞ്ഞു. ഇതുസംബന്ധിച്ച് എരുമേലി പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: