കോട്ടയം: താഴത്തങ്ങാടിയില്‍ റോഡ് ഇടിഞ്ഞ് ആറ്റില്‍ പതിച്ചതിണ്റ്റെ കാരണം മണല്‍വാരല്‍ തന്നെയെന്ന് ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബസ് ദുരന്തമുണ്ടായ സ്ഥലത്തെ റോഡിനടിയില്‍ നിന്നും ജെറ്റ് പമ്പ് ഉപയോഗിച്ച് മണല്‍ ഊറ്റിയതാണ് റോഡ് ഇടിയാന്‍ കാരണമെന്ന് മേജര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുന്‍പ് റോഡ് ഇടിഞ്ഞു പോയതും വിണ്ടു കീറിയതുമെല്ലാം മണലൂറ്റിനെ തുടര്‍ന്നായിരുന്നുവെന്നും അസിസ്റ്റണ്റ്റ് എഞ്ചിനീയര്‍ വ്യക്തമാക്കി. മണല്‍ പൈപ്പിംഗ് (ജെറ്റ് ഉപയോഗിച്ച് മണലൂറ്റുമ്പോള്‍ റോഡിനടിയിലെ മണല്‍ താനേ ഊര്‍ന്നു വരുന്നത്) ഉണ്ടായതാണ് അപകട കാരണം. വിശദമായ പരിശോധനക്കു ശേഷമേ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താനാകു എന്ന് അദ്ദേഹം പറഞ്ഞു. ഇവര്‍ രാവിലെ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി വരികയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ റോഡ് ഇടിഞ്ഞു താണുകൊണ്ടിരിക്കുകയായിരുന്നു. ഇതിനുശേഷവും റോഡ് നിര്‍മാണം നടക്കുന്നതിനിടെയാണു ഇടിഞ്ഞുതാണത്. താഴത്തങ്ങാടി ബസ് ദുരന്തത്തിന് ശേഷം ഇവിടെ സംരക്ഷണ ഭിത്തിയും നടപ്പാതയും നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഒരു കോടി ൮൦ ലക്ഷം രൂപ അനുവദിച്ചിരുന്നു. പിന്നീട് റവന്യുമന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് 80 ലക്ഷം രൂപകൂടി അനുവദിച്ച് നിര്‍മാണം നടന്നു വരികയായിരുന്നു. റോഡിന് സംരക്ഷണ ഭിത്തിയും ഒരു മീറ്റര്‍ വീതിയില്‍ നടപ്പാതയും മഴക്കാലത്ത് വെള്ളം കയറാത്ത വിധത്തില്‍ റോഡ് ഉയര്‍ത്തുകയുമായിരുന്നു ജോലികള്‍.
കുമരകം ഭാഗത്തേക്ക് ഗതാഗതം നിയന്ത്രിച്ചു
കോട്ടയം: താഴത്തങ്ങാടിയില്‍ റോഡ് ഇടിഞ്ഞു താഴ്ന്നതിനെ തുടര്‍ന്ന് കോട്ടയം-കുമരകം റൂട്ടില്‍ വാഹന ഗതാഗതം നിയന്ത്രിച്ചു. അപകടമുായ സ്ഥലത്തുകൂടി ഒരു വാഹനം പോലും കടത്തി വിടുന്നില്ല. കുമരകം ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ അറുത്തൂട്ടി കവലയില്‍ ഇടത്തോട്ട് തിരിഞ്ഞ് പുത്തനങ്ങാടി, തിരുവാതുക്കല്‍ വഴി തിരിഞ്ഞു പോകണം. തിരികെ കോട്ടയത്തേക്ക് വരുന്ന വാഹനങ്ങള്‍ ഇല്ലിക്കല്‍ പാലത്തില്‍ നിന്ന് വലത്തേട്ട് തിരിഞ്ഞ് തിരുവാതുക്കല്‍ വഴി പോകണം. ബേക്കര്‍ ജംഗ്ഷനിലെത്തേ ബസ് അടക്കമുള്ള വാഹനങ്ങള്‍ തിരുവാതുക്കല്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് അറുത്തൂട്ടിയില്‍ എത്തി പോകണം. ടൗണിലേക്ക് പോകേണ്ട മറ്റു വാഹനങ്ങള്‍ തിരുവാതുക്കല്‍ നിന്ന് കാരാപ്പുഴ വഴി തിരിഞ്ഞു പോകണം. കുമരകത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങള്‍ അറുപുഴയിലെത്തി ഇടത്തോട്ട് തിരിഞ്ഞ് മാണിക്കുന്നം കവലയില്‍ എത്തി പോകാവുന്നതാണ്.
വിദഗ്ധര്‍ പഠനം നടത്തും
കോട്ടയം: താഴത്തങ്ങാടിയില്‍ തീരം ഇടിയുന്നതിണ്റ്റെ കാരണത്തെക്കുറിച്ച് വിദഗ്ധാന്വേഷണം ഉണ്ടാവും. എര്‍ത്ത് സ്റ്റെബിലിറ്റിയെക്കുറിച്ച് പഠിക്കുന്നതിന് കേരളത്തിലെ പ്രശസ്തമായ സ്ഥാപനത്തിണ്റ്റെ സഹായം തേടാനാണ് സാദ്ധ്യത. തിരുവനന്തപുരത്തെ എല്‍ബിഎസ് പരിഗണനയിലുണ്ട്. ഇപ്പോള്‍ സംഭവിച്ച ദുരന്തത്തിന് എന്താണ് കാരണം, ഭാവിയില്‍ എന്തു നടപടി സ്വീകരിക്കണം, ഇനിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ എന്തൊക്കെ അടിസ്ഥാന കാര്യങ്ങള്‍ ചെയ്യണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് പഠനം നടത്തുന്നത്.
ഫാസ്റ്റ് ട്രാക്കില്‍ സ്ഥലം ഏറ്റെടുക്കും
കോട്ടയം: ബേക്കര്‍ ജംഗ്ഷന് മുതല്‍ അറുപുഴ വരെ റോഡിന് 15 മീറ്ററാക്കും. സ്ഥലം ഏറ്റെടുക്കുന്നത് ഫാസ്റ്റ് ട്രാക്കില്‍ ഉള്‍പ്പെടുത്തും. റോഡ് വികസനത്തിന് വിട്ടുകിട്ടുന്ന ഭൂമിക്ക് മാര്‍ക്കറ്റ് വില നല്‍കും. മതില്, വൃക്ഷങ്ങള്‍ എന്നവയ്ക്കും നഷ്ടപരിഹാരം നല്‍കാനും തീരുമാനമായി. സ്ഥലം ഉടമകളുടെ യോഗം ൨൧ന് വിളിച്ചുകൂട്ടാനും ധാരണയായി. ജില്ലാ കളക്ടറെ ഇതിനായി ചുമതലപ്പെടുത്തി. യോഗത്തില്‍ ജില്ലാകളക്ടര്‍ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന്, എഡിഎം സുഭാഷ്, ആര്‍ഡിഒ പി.എം.ജേക്കബ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് രാധാ വി.നായര്‍, നഗരസഭാ ചെയര്മാന് സണ്ണി കല്ലൂറ്, കൗണ്‍സിലര്‍ വി.കെ.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: