ഏദന്‍: തെക്കന്‍ യമനിലെ പട്ടാള ക്യാമ്പില്‍ അല്‍-ക്വയ്ദ നടത്തിയ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ ഉള്‍പ്പെടെ പതിനൊന്നു പേര് മരിച്ചു. നാല് അല്‍-ക്വയ്ദ ഭീകരരും, രണ്ട് ഗോത്രവര്‍ഗ്ഗക്കാരും മരിച്ചവരില്‍ പെടുന്നു.
തീവ്രവാദികളുടെ ശക്തമായ സാന്നിധ്യമുള്ള സ്ഥലത്താണ് അക്രമണം ഉണ്ടായത്. കഴിഞ്ഞയാഴ്ച സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 24 അല്‍-ക്വയ്ദ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായാണ് ഈ ആക്രമണമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: