നോയിഡ: 17 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 22 ജീവനക്കാരുള്ള എണ്ണക്കപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. ദുബായ് കമ്പനിയുടെ എം.ടി റോയല്‍ ഗ്രേസ് എന്ന കപ്പലാണു കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. ഒമാന്‍ തീരത്തു നിന്നു നൈജീരിയയിലേക്കു പോകുകയായിരുന്നു കപ്പല്‍.
മാര്‍ച്ചിലാണു കപ്പല്‍ റാഞ്ചിയതെങ്കിലും കഴിഞ്ഞ ദിവസമാണു ജീവനക്കാരുടെ ബന്ധുക്കളെ വിവരമറിയിച്ചത്. മൂന്നു നൈജീരിയന്‍ പൗരനും ഒരു ബംഗ്ലാദേശിയും ഒരു പാക്കിസ്ഥാനിയും ബന്ദികളില്‍ ഉള്‍പ്പെടുന്നു. ജീവനക്കാരുടെ മോചനത്തിനായി ഈസ്റ്റ് ഇന്ത്യ ഷിപ്പിങ് കമ്പനിയും കടല്‍ക്കൊള്ളക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.
ദുബായിലെ ഏജന്റുമാര്‍ മുഖേനയാണു ചര്‍ച്ചകള്‍ നടക്കുന്നതെന്നു ഷിപ്പിങ് കമ്പനി സിഇഒ മനു ചൗഹാന് അറിയിച്ചു. ഇതോടെ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലുകളുടെ എണ്ണം 21 ആയി. 289 കപ്പല്‍ ജീവനക്കാരെ കൊള്ളക്കാര്‍ ബന്ദികളാക്കിയിട്ടുണ്ട്.
കപ്പലില്‍ അകപ്പെട്ടവരുടെ ബന്ധുക്കള്‍ അവരെ വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ എടുക്കുന്നതിന് വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: