കോട്ടയം: പാക്കില്‍ ക്ഷേത്രത്തിനുസമീപം ഗാനമേള സ്ഥലത്ത് യുവാവ് മരിക്കാനിടയായ സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തി വരുന്നു. കൊലപാതകമല്ല എന്ന നിഗമനത്തിലാണ് പ്രാഥമിക വിവരമെങ്കിലും തുടര്‍ന്നുള്ള അന്വേഷണത്തിലേ മരണ കാരണത്തെക്കുറിച്ച് വിശദമായി അറിയാന്‍ കഴിയു. ശ്വാസനാളത്തില്‍ ഭക്ഷണം കുടുങ്ങി ശ്വാസംമുട്ടി മരിച്ചുവെന്നാണ് പോസ്റ്റ്മോര്‍ട്ടം പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. എങ്ങനെയാണ് ഭക്ഷണം ശ്വാസം മുട്ടിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. പതോളജി, കെമിക്കല്‍ പരിശോധനകള്‍ക്കു ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത കൈവരികയുള്ളു. ചിങ്ങവനം ബോര്‍മക്കവല പുല്ലാത്തുശേരി മാടസ്വാമിയുടെ മകന് അനീഷാ(൨൨)ണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ൧.൩൦നാണ് മരണം സംഭവിച്ചത്. ഡിവൈഎഫ്ഐ യൂണിറ്റ് നേതാവായ അനീഷ് സംഘര്‍ഷത്തിനിടെ അടിയേറ്റു മരിക്കുകയായിരുന്നുവെന്നായിരുന്നു ആദ്യ സുചന. മരിക്കുന്നതിന് ഏതാനും സമയം മുന്‍പ് അനീഷ് സുഹൃത്തിനെ വിളിച്ച് എനിക്ക് തലകറങ്ങുന്നുവെന്ന് പറഞ്ഞതായി പോലീസ് അന്വേഷണത്തില്‍ അറിവായിട്ടു്. സുഹൃത്തിണ്റ്റെ മൊഴിയും മൊബൈല്‍ ഫോണ്‍ കോളുകളും വിശദമായി പോലീസ് പരിശോധിച്ചു വരികയാണ്. ഇത് ശരിയാണെങ്കില്‍ സുഹൃത്തിണ്റ്റെ മൊഴി നിര്‍ണായകമാകും. മൃതദേഹം പോസ്റ്റ്മേര്ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. അടിയേറ്റതിണ്റ്റെ പാടുകളോ മറ്റ് ലക്ഷണങ്ങളോ ഇല്ല. ആന്തരികാവയവങ്ങളുടെ വിശദമായ പരിശോധനകള്‍ക്കുശേഷം മാത്രമേ മരണ കാരണം കത്തൊന് കഴിയൂ. ഇതിനിടെ രോഗബാധിതനായ യുവാവ് കുഴഞ്ഞു വീണു മരിക്കുകയായിരുന്നുവെന്നാണു പോലീസ് നിഗമനം. രണ്ട് സംഘടനയിലെ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ അക്രമത്തില്‍ അനീഷ് മരിക്കുകയായിരുന്നുവെന്ന അഭ്യൂഹത്തെത്തുടര്‍ന്ന് ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍, ഇവരെ പിന്നീട് വിട്ടയച്ചു. ഗാനമേളയ്ക്കിടെനേരിയ സംഘര്‍ഷമുണ്ടായെന്നും എന്നാല്‍, മരണകാരണമാകുന്ന വിധത്തിലുളള യാതൊരു പ്രശ്നങ്ങളും ഇവിടെയുായിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായതായി ചങ്ങനാശേരി സിഐ ശ്രീകുമാര്‍ പറഞ്ഞു. തിരുനല്‍വേലി എന്‍ജിനിയറിംഗ് കോളജിലെ രാം സെമസ്റ്റര്‍ മെക്കാനിക്കല്‍ വിദ്യാര്‍ഥിയാണു മരിച്ച അനീഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: