കാലടി: ഉന്നത വിദ്യാഭ്യാസ രംഗത്ത് 60 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള ശ്രീശങ്കര കോളേജും ശ്രീശങ്കര വിദ്യാഭ്യാസ സമുച്ചയവും നിലകൊള്ളുന്ന മറ്റൂരില്‍ ആദിശങ്കര നോളഡ്ജ് സിറ്റി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും.
ശൃംഗേരി ശാരദാപീഠാധിപതിയും ശ്രീശങ്കര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രക്ഷാധികാരിയുമായ ജഗദദ്ഗുരു ശങ്കരാചാര്യ ശ്രീശ്രീ ഭാരതിതീര്ത്ഥ മഹാസ്വാമികളാണ് ആദിശങ്കര നോളഡ്ജ് സിറ്റിയുടെ ഉദ്ഘാടനം നിര്‍വഹിക്കുക.
രാവിലെ 9.30ന് ശ്രീശങ്കര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രധാന കവാടമായ മറ്റൂരില്‍ എത്തിച്ചേരുന്ന സ്വാമിജിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കും. ശ്രീശങ്കരാകോളേജ്, ആദശങ്കര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിംങ്ങ് ടെക്നോളജി, ആദിശങ്കര ട്രെയിനിംഗ് കോളേജ് എന്നീ സ്ഥാപനങ്ങളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്വാമിജിയെ മറ്റൂരില്‍ നിന്ന് ശ്രീശങ്കര വിദ്യാഭ്യാസ സമുച്ചയത്തിലേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനയിക്കും. തുടര്‍ന്ന് ആദിശങ്കര നോളഡ്ജ് സിറ്റിയില്‍ സ്ഥാപിച്ചിട്ടുള്ള നാല് ആദിശങ്കര നോളഡ്ജ് സെന്ററുകള്‍ സ്വാമിജി ഉദ്ഘാടനം ചെയ്യും.
ശ്രീശങ്കര കോളേജില്‍ ആദിശങ്കരനോളഡ്ജ് സെന്റര്‍ ആര്‍ട്ട്, സയന്‍സ് ആന്റ് കോമേഴ്സ്, എന്‍ജിനീയറിംഗ് കോളേജില്‍ ആദിശങ്കര നോളഡ്ജ് സെന്റര്‍ എന്‍ജിനീയറിംഗ് ടെക്നോളജ് ആന്റ് മാനേജ്മെന്റ് ആദിശങ്കര ട്രെയിനിംഗ് കോളേജില്‍ ശ്രീശങ്കര നോളഡ്ജ് സെന്റര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ ശ്രീശാരദ വിദ്യാലയ സിബിഎസ്ഇ സ്കൂള്‍ എന്നിവയാണ് നാല് ആദിശങ്കര നോളഡ്ജ് സെന്ററുകള്‍.
ആദിശങ്കരന്റെ ജന്മസ്ഥലമായ കാലടിയെ വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്ത് ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ആദിശങ്കര നോളഡ്ജ് സിറ്റിയുടെയും ആദിശങ്കര നോളഡ്ജ് സെന്ററുകളുടെയും ലക്ഷ്യമെന്ന് ആദിശങ്കര മാനേജിംഗ് ട്രസ്റ്റി ഡോ.ബി.എസ്.കൃഷ്ണപറഞ്ഞു.
നാല് സെന്ററുകളിലും നടക്കുന്ന ചടങ്ങില്‍ ആദിശങ്കര മാനേജിംഗ് ട്രസ്റ്റി ഡോ.ബി.എസ്.കൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. ആദിശങ്കര ട്രസ്റ്റ് സിഇഒ പ്രൊഫ. പി.എസ്.രാമചന്ദ്രന്, ശ്രീശങ്കരാകോളേജ് പ്രിന്‍സിപ്പല്‍ ഡോ.എം.കെ.രാമചന്ദ്രന്, ആദിശങ്കര എന്‍ജിനീയറിംഗ് പ്രിന്‍സിപ്പല്‍ ഡോ.എസ്.ജി. അയ്യര്‍, ശ്രീശാരദ വിദ്യാലയ പ്രിന്‍സിപ്പല്‍ വി.മനോരഞ്ജിനി, ആദിശങ്കര ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ സി.പൊന്നുരാജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: