ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയര്മാന് മുരളീമനോഹര്‍ ജോഷി പിഎസിയുടെ പുതിയ സമിതിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. സമിതിയുടെ 15 അംഗ പാനലിലേക്കാണ് ജോഷി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഒരുവര്‍ഷം നീളുന്ന പുതിയ പിഎസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മെയ് ഒന്നിനാണ് തുടക്കമാവുക. നിലവിലെ സമിതിയില്‍നിന്നും പത്ത് അംഗങ്ങള്‍ പുതിയ സമിതിയിലും ഉണ്ടായിരിക്കും. ജഗദാംബിക പാല്, കെ. സുധാകരന്, കെ. സാംബശിവറാവു (കോണ്‍ഗ്രസ്), രേവതി രമണ്‍സിംഗ് (എസ്പി), ആദിശങ്കര്‍ (ഡിഎംകെ) എന്നിവരാണ് പിഎസിയുടെ പുതിയ സമിതിയില്‍നിന്നും വിട്ടുനില്‍ക്കുക.
മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍, അശോക് തല്‍വാര്‍, സാര്‍വെ സത്യനാരായണ്‍ (കോണ്‍ഗ്രസ്), ടി.കെ.എസ്. ഇളങ്കോവന് (ഡിഎംകെ), ധര്‍മേന്ദ്ര യാദവ് (എസ്പി) എന്നിവരാണ് സമിതിയിലെ പുതിയ മുഖങ്ങള്‍. ലോക്സഭയിലെ നിരവധി ഒഴിവുകളില്നിന്നും 15 അംഗങ്ങള്‍ക്കുവേണ്ടി ഒരു തെരഞ്ഞെടുപ്പ് അധികൃതര്‍ ഒഴിവാക്കുകയായിരുന്നു. പിഎസി ചെയര്‍മാനായിരിക്കെ 2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ വിവാദമായ കരട് രേഖ പ്രസിദ്ധീകരിക്കാന്‍ ജോഷിയുടെ നേതൃത്വത്തിലുള്ള സമിതിക്ക് സാധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: