കോഴിക്കോട്: പി.സി.ജോര്‍ജ് ചീഫ്വിപ്പല്ല, മറിച്ച് ചീപ്പ്വിപ്പ് ആയി മാറിയിരിക്കുകയാണെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍ അത്തരത്തിലുള്ളതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീംലീഗിന്റെ അഞ്ചാം മന്ത്രിയെന്ന തുരുപ്പ് ചീട്ട് കോണ്‍ഗ്രസ്സിന് വിനയായി. കോണ്‍ഗ്രസ്സില്‍ പടലപിണക്കവും വിദ്വേഷവുമുണ്ടാക്കിയിരിക്കുകയാണ് അഞ്ചാംമന്ത്രിയെന്ന വിഷയം. സംസ്ഥാനത്തെ പൊതുമതസൗഹാര്ദ്ദം തകര്‍ക്കാനും ഇത് കാരണമായി. യു.ഡി.എഫിന്റെ പിന്‍ബലത്തില്‍ ജയിച്ചുവന്നവരാണ് ഇപ്പോഴത്തെ മന്ത്രിമാരും യുഡിഎഫ് എംഎല്‍എമാരുമെല്ലാം. കേരള കോണ്‍ഗ്രസ്സ്, ലീഗ്, കോണ്‍ഗ്രസ്സ് എന്നീ പാര്‍ട്ടികളുടേയെല്ലാം പ്രതിനിധികള്‍ യു.ഡി.എഫിന്റെ പിന്തുണയിലാണ് ജയിച്ചുവന്നത്. പിന്നീട് മന്ത്രിക്കാര്യം വന്നപ്പോള്‍ അവരവര്‍ ജനിച്ചുവളര്‍ന്ന സമുദായത്തിന്റെ മാത്രം പ്രതിനിധികളായി മാറിയിരിക്കുകയാണ്. ഇത് ശരിയല്ല. മുസ്ലിം, ക്രിസ്ത്യന്‍ വോട്ടുകൊണ്ടാണ് യു.ഡി.എഫ് ഭരണത്തില്‍ വന്നതെന്ന ചിലരുടെ പരാമര്‍ശം ശരിയായില്ല. വോട്ടുചെയ്ത ഹിന്ദുക്കള്‍ പരമമണ്ടന്മാരായി എന്നതിന്റെ തെളിവാണ് അത്തരം പരാമര്‍ശങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: