കൊടുങ്ങൂറ്‍: വാഴൂറ്‍ ഗ്രാമപ്പഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ൨൩ യുവാക്കള്‍ക്ക് ഓട്ടോറിക്ഷ വിതരണം ചെയ്യും. ചാമംപതാല്‍ എസ്.ബി.ടി ശാഖയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വ്യാഴാഴ്ച വാഴൂറ്‍ ഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് പട്ടികജാതി പിന്നാക്ക സമുദായ ക്ഷേമ വകുപ്പ മന്ത്രി എ പി അനില്‍കുമാര്‍ സമ്മേളനം ഉദ്ഘാടനവും ഓട്ടോറിക്ഷകളുടെ താക്കോല്‍ വിതരണവും നിര്‍വഹിക്കും.എന്‍ ജയരാജ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ആണ്റ്റോ ആണ്റ്റണി എം.പി മുഖ്യ പ്രഭാഷണവും, സമ്പൂര്‍ണ്ണ ഭവന പദ്ധതിയുടെ ആധാരം തിരികെ നല്‍കലും നിര്‍വഹിക്കും.ജില്ലാ പഞ്ചായത്ത് സ്റ്റാണ്റ്റിങ്ങ് കമ്മിറ്റി ചെയര്മാന് ടി കെ സുരേഷ്കുമാര്‍ അനുമോദന പ്രസംഗം നടത്തും. ചാമംപതാല്‍, എസ്.ബി.ടി മാനേജര്‍ ഇ വി ധര്‍മ്മരാജ് ഓട്ടോറിക്ഷകളുടെ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. വാഴൂറ്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്റ്റ് എല്‍സമ്മ സജി,വാഴൂറ്‍ ഫാര്‍മേഴ്സ് ബാങ്ക് പ്രസിഡണ്റ്റ് കാനം രാമകൃഷ്ണന്‍നായര്‍,ബ്ളോക്ക്,ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: