കോട്ടയം: ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കായി അന്യസംസ്ഥാനത്തു നിന്നെത്തിച്ച പ്രായം ചെന്നതും രോഗം ബാധിച്ചു ക്ഷീണിച്ചതുമായ മാടുകളില്‍ വന്‍തോതില്‍ ഹോര്‍മോണ്‍ കുത്തിവക്കുന്നു. കിഡ്നിയുടെ പ്രവര്‍ത്തനം കുറയ്ക്കുന്നതിനുള്ള മരുന്നാണ് കുത്തിവയ്ക്കുന്നത്. മാടുകളില്‍ 150 നും 200 നും ഇടയില്‍ ട്രയാറ്റിന് അളവ് വരുന്ന തരത്തിലാണ് കുത്തിവയ്പ് എടുക്കുന്നത്. ട്രയാറ്റിന് അളവ് 250 ആയാല്‍ മാടുകള്‍ ചത്തുപോകും. കുത്തിവയ്പിനുശേഷം മാടുകള്‍ ആഹാരം കഴിയ്ക്കാതെ തൂങ്ങിനില്ക്കും. ഹോര്‍മോണ്‍ ശരീരത്തില്‍ പ്രവേശിക്കുന്നതോടെ ക്ഷീണിച്ചിരിക്കുന്ന ഉരുക്കള്‍ തടിച്ചു വീര്‍ക്കും. കുത്തിവയ്പിനു ശേഷം എത്ര ക്ഷീണിച്ചിരിക്കുന്ന മാടുകളും നല്ല കൊഴുപ്പോടെ തടിച്ചുവരും. കിഡ്നി പ്രവര്‍ത്തിക്കാതെ വരുമ്പോഴാണ് മാടുകള്‍ ചീര്‍ക്കുന്നത്. ഇവയെ കണ്ടാല്‍ നല്ല ആരോഗ്യമുള്ളവയാണെന്നും പ്രായം കുറഞ്ഞവയാണെന്നും തോന്നും. ഇവയുടെ മാംസം വാങ്ങി പാകം ചെയ്യുന്നതിനായി വേവിക്കുമ്പോള്‍ കൂടുതല്‍ പതവരുമെന്ന് പറയപ്പെടുന്നു. ഇത്തരത്തില്‍ ഹോര്‍മോണ്‍ കുത്തിവച്ച മാടുകളുടെ മാംസം സ്ഥിരമായി കഴിച്ചാല്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. പ്രധാനമായും കിഡ്നിയുടെ പ്രവര്‍ത്തനമാണ് തകരാറിലാകുന്നത്. മാടുകളെ പരിശോധിച്ച് ഗുണനിലവാരം ഉറപ്പു വരുത്തുന്നതിന് തയാറാകേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: