ബെയ്ജിംഗ്: വിമര്‍ശനാത്മകമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിന് മാവോയിസ്റ്റുകളുടെ വെബ്സൈറ്റിന് വിലക്കേര്‍പ്പെടുത്താന്‍ ചൈനീസ് അധികൃതരുടെ നിര്‍ദ്ദേശം. മാവോയുഗത്തിലുള്ള പാട്ടുകളും, ലേഖനങ്ങളും പ്രസിദ്ധീകരിച്ചതാണ് അധികൃതരെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും അതിന്റെ നേതാക്കളെയും, വരാന്‍ പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിനെയും വിമര്‍ശിച്ച് കൊണ്ടുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത് കാരണം ഉട്ടോപ്പിയ വെബ്സൈറ്റിന് വിലക്കേര്‍പ്പെടുത്താന്‍ പോലീസ് നിര്‍ദ്ദേശിച്ചുവെന്ന് വെബ്സൈറ്റ് നിയന്ത്രിച്ചിരുന്ന ഹാന്‍ ഡികിയാംഗ് പറഞ്ഞു. നിരോധനം വെള്ളിയാഴ്ച നിലവില്‍ വന്നു.
നടപടി പ്രതീക്ഷിച്ചിരുന്നുവെന്ന് ഡികിയാംഗ് പറഞ്ഞു. വെബ്സൈറ്റ് നിയന്ത്രിക്കുകയാണെങ്കില്‍ അത് അവരുടെ അധികാരമാണ്. ഞങ്ങള്‍ സ്വയം തുറന്ന് കാട്ടുവാനുള്ള അധികാരം ഉപയോഗിച്ചു. അവര്‍ അവരുടെ അധികാരവും. മാധ്യമ പ്രവര്ത്തകര്ക്കനുവധിച്ച ഒരു അഭിമുഖത്തില്‍ ഡികിയാംഗ് പറഞ്ഞു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചോങ്കിംഗ് നഗരത്തിന്റെ തലവനായിരുന്ന പുറത്താക്കപ്പെട്ട ബോഷിയാലിയുടെ ശക്തനായ അനുകൂലിയായിരുന്നു ഡികിയാംഗ്. ഷിയാലിന്റെ പുറത്താക്കല്‍ സംബന്ധിച്ച് മുഴുവന്‍ വിശദീകരണവും ഇനിയും വന്നിട്ടില്ല. പാര്‍ട്ടി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി യുഎസ് കോണ്‍സുലേറ്റില്‍ അഭയം തേടിയതിനാല്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാവാന്‍ സാദ്ധ്യതയുണ്ട്. പുതിയ തലമുറയ്ക്ക് അധികാരം കൈമാറാന്‍ മുതിര്‍ന്ന നേതൃത്വം നടപടികള്‍ ശക്തമാക്കുന്നതിനിടെയാണ് ഷിയാലിക്കെതിരായ നടപടി.
ഉട്ടോപ്പിയ എന്ന പേരിലുള്ള വെബ്സൈറ്റ് ചൈനയിലെ സ്വകാര്യ വല്കരണത്തെയും പാശ്ചാത്യ രീതിയിലുള്ള പരിഷ്ക്കരണങ്ങളെയും ശക്തമായി എതിര്‍ത്തിരുന്നു. ചൈനയിലെ നിലവിലുള്ള നേതൃത്വത്തെയും നിശിതമായി വിമര്‍ശിച്ചിരുന്നു. രക്തരൂഷിതമായ രണ്ട് ദശാബ്ദങ്ങള്‍ ചൈനയ്ക്ക് സമ്മാനിച്ചു. മാവോയുടെ നേട്ടങ്ങളെ പ്രകീര്‍ത്തിക്കുന്ന തരത്തിലായിരുന്നു വെബ്സൈറ്റിലെ മിക്ക ലേഖനങ്ങളും. 1949ല്‍ കമ്മ്യൂണിസ്റ്റ് ചൈനയുടെ തുടക്കത്തിന് ശേഷം 1976ല്‍ മരണം വരെ മാവോ അധികാരത്തില്‍ തുടര്‍ന്നിരുന്നു. ഇതിനിടെ ദശലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കിയെന്നാണ് കണക്ക്.
ബോഷിയാലിന്റെ വീഴ്ചയ്ക്ക് ശേഷം ഒരു ഡസനോളം വെബ്സൈറ്റുകള്‍ ചൈനീസ് അധികൃതര്‍ നിര്‍ത്തലാക്കിയിരുന്നു. തെറ്റിദ്ധാരണാപരമായ എല്ലാ ചിന്തകളും മറ്റീവ്ക്കണമെന്നും മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്ന വിധത്തില്‍ പെരുമാറരുതെന്നും തെറ്റിദ്ധാരണയില്‍ കുടുങ്ങരുതെന്നും പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ദിനപത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തില്‍ ആഹ്വാനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: