തിരുവനന്തപുരം:മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച , ജി. കാര്‍ത്തികേയനെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ടുള്ള ഒരു മന്ത്രിസഭാ പുന:സംഘടന ശുഭകരമല്ലെന്ന കെ. മുരളീധരന്റെ പ്രസ്താവന വിവേകത്തോടെയുള്ളതാണെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. മുരളീധരന് സംസാരിക്കുന്നത് ജനങ്ങള്‍ കേള്‍ക്കുന്നുമുണ്ട്.അഞ്ചാം മന്ത്രിസ്ഥാനത്തിന്റെ കേന്ദ്രബിന്ദു സ്പീക്കറല്ലെന്നും അദ്ദേഹം പറഞ്ഞു.തൈക്കാട് ഗസ്റ്റ് ഹൗസില്‍ സ്പീക്കര്‍ ജി കാര്‍ത്തികേയനുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു വയലാര്‍ രവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: