തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോഡ്ഷെഡിങ് മേയ് 31 വരെ തുടരുമെന്ന് വൈദ്യതി റഗുലേറ്ററി കമ്മീഷന് അറിയിച്ചു. വ്യവസായമേഖലയ്ക്ക് പത്തുശതമാനം പവര്‍കട്ട് ഏര്‍പ്പെടുത്താന്‍ കമ്മീഷന് വൈദ്യുതി ബോര്‍ഡിന് അനുമതി നല്കി. വ്യവസായങ്ങള്‍ക്ക് അധിക വൈദ്യുതിക്ക് യൂണിറ്റിന് പത്തുരൂപ ഈടാക്കാനും നിര്‍ദേശം നല്കി. വ്യവസായങ്ങള്‍ക്ക് ഇരുപതുശതമാനം വരെ പവര്‍കട്ട് ഏര്‍പ്പെടുത്താനായിരുന്നു വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്.
അര മണിക്കൂര്‍ ലോഡ് ഷെഡ്ഡിങ്ങും വ്യവസായമേഖല ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി ഉപഭോഗത്തില്‍ 20 ശതമാനം കുറവും ഏര്‍പ്പെടുത്തണമെന്ന ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ നിര്ദ്ദേശത്തിന്മേല് റഗുലേറ്ററി കമ്മീഷന് തെളിവെടുപ്പ് നടത്തിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 11 കെ.വി. ഫീഡറിലുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും വൈകുന്നേരം 6.30 നും രാത്രി 10.30 നും ഇടയ്ക്കുള്ള സമയത്ത് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തുവാന്‍ കമ്മീഷന് അനുമതി നല്കി. ഇത് ഏപ്രില്‍ മാസം രണ്ടു മുതല്‍ മേയ് മാസം 31 വരെ പ്രാബല്യത്തില്‍ തുടരും. എച്ച്ടി, ഇഎച്ച്ടി ഉപഭോക്താക്കളുടെ ഉപഭോഗത്തില്‍ 10 ശതമാനം നിയന്ത്രണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: