വാഷിങ്ങ്ടണ്‍: മ്യാന്മറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം ഭാഗീകമായി നീക്കാന്‍ യുഎസ് തീരുമാനിച്ചു. യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലറി ക്ലിന്റനാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക, സഞ്ചാര നിയന്ത്രണങ്ങള്‍ ഏറെക്കുറെ പിന്‍വലിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു.
മ്യാന്മറിലെ നേതാക്കള്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും യുഎസിലേക്കു വരാന്‍ കഴിയുന്ന വിധത്തില്‍ വീസ ഉപരോധത്തില്‍ ഇളവു വരുത്തുമെന്നും മ്യാന്മാറിനായി അംബാസഡറെ നിയമിക്കുമെന്നും ഹിലറി പറഞ്ഞു.
തെറ്റായ തീരുമാനങ്ങളെടുക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരായ ഉപരോധം തുടരുമെന്നും ഹിലരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: