ആലുവ: ആലുവായില്‍ 6,7,8 തീയതികളില്‍ നടക്കുന്ന ഹിന്ദുഐക്യവേദി സമ്മേളനത്തില്‍ വച്ച് മാതൃകാ പരമായി പ്രവര്‍ത്തിക്കുന്ന സംഘടനകളെയും സ്ഥാപനങ്ങളെയും അനുമോദിക്കും. സ്വാമി ഗോപാലാനന്ദതീര്ത്ഥയുടെ നേതൃത്വത്തില്‍ ആലുവായില്‍ സ്ഥാപിച്ച വിദ്യാധിരാജ വിദ്യാഭവന് ഹയര്‍ സെക്കന്ററി സ്കൂള്‍ അടക്കം അഞ്ചോളം സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഗീതാ ഭവന് ട്രസ്റ്റ് , ശ്രീനാരായണ ഗുരുദേവന്റെ സാമൂഹ്യ പരിഷ്ക്കരണം ആരംഭിക്കുന്നതിനു മുമ്പ് തന്നെ ഹൈന്ദവ നവോത്ഥാനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച വടക്കന്‍ പറവൂരിലെ പ്രസിദ്ധമായ എച്ച്ഡിപി സഭ, ക്ഷേത്രങ്ങളുടെ ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ കൂടാതെ ഹിന്ദുസമൂഹത്തിലെ അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സേവനങ്ങളിലൂടെ മാതൃകാ പരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന പൊയ്ക്കാട്ടുശ്ശേരി കുറമ്പക്കാവ് ദേവസ്വം ട്രസ്റ്റ് എന്നീസ്ഥാനങ്ങളെയും സംഘടനകളെയുമാണ് സമ്മേളനം അനുമോദിക്കുന്നത്. സമ്മേളനം ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ ഇന്ദ്രേഷ്കുമാര് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്മാന് അഡ്വ.ടി.ആര്.രാമനാഥന് അദ്ധ്യക്ഷത വഹിക്കും. കുമ്മനം രാജശേഖരന്, കെ.പി.ശശികല ടീച്ചര്‍ എന്നിവര്‍ പ്രസംഗിക്കും. ജനറല്‍ കണ്‍വീനര്‍ ആര്.വി.ബാബു സ്വാതവും ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: