കൊച്ചി: പുത്തൂര്‍ ഷീല വധക്കേസിലെ പ്രതി സമ്പത്ത് കസ്റ്റഡി മരണക്കേസ് അന്വേഷിച്ച സി.ബി.ഐ ഡി വൈ.എസ്.പി ഹരിദത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജില്ലാ ജഡ്ജിയെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്കി. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് ഫാസ്റ്റ് ട്രാക്ക് ജഡ്ജിയായ ബി. വിജയനെ ചോദ്യം ചെയ്യാനാണ് ക്രൈബ്രാഞ്ചിന് അനുമതി നല്‍കിയിരിക്കുന്നത്.
ഹരിദത്തിന്റെ ആത്മഹത്യാ കുറിപ്പില്‍ ജഡ്ജി വിജയനെ കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വിജയനെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം 15നാണ് ഹരിദത്തിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: